ജിഷ കൊലക്കേസേ :ജിഷയുടെ മാതാവും സഹോദരിയും സംശയത്തിന്റെ നിഴലില്‍, നിരീക്ഷണത്തിന് ആശുപത്രിയില്‍ രണ്ട് വനിത എസ്‌ഐമാരെ നിയോഗിച്ചു

ജിഷ കൊലക്കേസില്‍ ഇതുവരെയും കുറ്റവാളികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജിഷയുടെ മാതാവ് രാജേശ്വരിയെയും സഹോദരി ദീപയെയും നിരീക്ഷിക്കാന്‍ പോലീസ് കര്‍ശന നിര്‍ദേശം നല്‍കി. ഇതിനായി രണ്ടു വനിത എസ്‌ഐമാരെ പോലീസ് ആശുപത്രിയില്‍ നിയോഗിച്ചിട്ടുണ്ട്. ബന്ധുക്കളെയോ മറ്റു സഹപാഠികളെയോ ഇവരുമായി ബന്ധപ്പെടാന്‍ അനുവദിച്ചിട്ടില്ല.
പ്രതിയുടെതെന്നു സംശയിക്കുന്ന ഡിഎന്‍എ ടെസ്റ്റിന്റെ വിവരം പുറത്തുവന്നതോടെ വിട്ടയച്ചവരെ വിളിച്ചുവരുത്തി സാമ്ബിള്‍ ശേഖരിക്കുന്നുണ്ട്. സംശയത്തിന്റെ പേരില്‍ കേസുമായി ബന്ധപ്പെട്ടു നേരത്തെ കസ്റ്റഡിയില്‍ എടുത്തവരെയും വിട്ടയച്ചവരെയും വീണ്ടും വിളിച്ചുവരുത്തി ഡിഎന്‍എ സാമ്പിള്‍ എടുത്തു പരിശോധിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തുവരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha