സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന് 28ന് നൽകും

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന് 28ന് നൽകും. കോഴിക്കോട് ടൗൺഹാളിൽ രാവിലെ ഒൻപതിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പുരസ്കാരം നൽകും.
സാംസ്കാരിക-ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് അദ്ധ്യക്ഷത വഹിക്കും. കേരള സാഹിത്യ അക്കാഡമി ചെയർമാൻ കൽപ്പറ്റ നാരായണൻ ആദരഭാഷണം നടത്തും. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ പ്രശസ്തിപത്രം വായിക്കും.
മേയർ ഒ. സദാശിവൻ, എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ അഡ്വ. ഫൈസൽ ബാബു, കെ. ജയന്ത്, അഡ്വ. കെ. പ്രവീൺകുമാർ, പുരസ്കാര നിർണയ സമിതിയംഗം സാറ ജോസഫ് തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.
"
https://www.facebook.com/Malayalivartha























