ഭാര്യ പോകട്ടെ, മദ്യമാണ് വേണ്ടതെന്ന് ഭര്‍ത്താവ്

തന്റെ ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരാളാണ് മദ്യമെന്ന് ഒരു ഭര്‍ത്താവ് വനിത കമ്മീഷന് മുമ്പാകെ വ്യക്തമാക്കി.ഭര്‍ത്താവിന്റെ ഈ പറച്ചില്‍ കേട്ട് കമ്മീഷന്‍ ഒന്ന് ഞെട്ടി.ഭാര്യ പിണങ്ങി പോയാലും കുഴപ്പമില്ല കുടി നിറുത്താന്‍ പറ്റില്ലെന്ന് ഭര്‍ത്താവ്. വനിതാ കമ്മീഷന്റെ അദാലത്തില്‍ എത്തിയ ഒരു ഭര്‍ത്താവാണ് ഇങ്ങനെ ഒരു മറുപടി പറഞ്ഞത്. ഭര്‍ത്താവിന്റെ അമിത മദ്യപാനം മൂലം ബുദ്ധിമുട്ടിലാണെന്ന് കാണിച്ച് ഭാര്യ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് ഇരുവരും വനിതാ കമ്മീഷന്റെ അദാലത്തില്‍ എത്തിയത്.ഇന്നലെ മാത്രം വിവിധ പരാതികളില്‍ അദാലത്തിലെത്തിയ നാലുപേര്‍ കുടി നിറുത്തില്ലെന്ന് പറഞ്ഞതായാണ് വിവരങ്ങള്‍. ഇവരെ കൗണ്‍സിലിങ്ങിന് വിധേയമാക്കാന്‍ നിര്‍ദേശമുണ്ടായി. സംസ്ഥാന വനിതാ കമ്മീഷനംഗം ഡോ.ജെ പ്രമീളാദേവിയുടെ നേതൃത്വത്തില്‍ പൊന്‍കുന്നത്ത് വെച്ചായിരുന്നു അദാലത്ത് നടത്തിയത്. 76 പരാതികളാണ് ഇവിടെ എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha