ആദ്യം ശരിയാക്കിയത് വി.എസിനെ;ഫിദല്‍ കാസ്‌ട്രോ പട്ടം നല്‍കി വിശ്രമത്തിനയച്ചു... കളിയാക്കി സുധീരന്‍

സി.പി.എമ്മിനെ പരിഹസിച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്. എല്‍.ഡി.എഫ് വന്നപ്പോള്‍ ആദ്യം ശരിക്കുന്നത് വി.എസിനെ ആയിരിക്കുമെന്ന തന്റെ പ്രവചനം ശരിയായി. ഫിദല്‍ കാസ്‌ട്രോ പട്ടം നല്‍കി ഇനി വി.എസിന് വിശ്രമമാണ് അഭികാമ്യമാണെന്ന സന്ദേശമാണ് യെച്ചൂരി നല്‍കിയതെന്നും സുധീരന്‍ പരിഹസിക്കുന്നു.
സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാകും എന്ന പ്രചരണ വാചകത്തെക്കുറിച്ച് നേരത്തെ തന്നെ ഞാനഭിപ്രായപ്പെട്ടത് എല്ലാവരും ഓര്‍ക്കുമെന്ന് കരുതുന്നു.
'എല്‍.ഡി.എഫ് വന്നാല്‍ ആദ്യം ശരിയാക്കുന്നത് വി.എസ്സിനെ ആയിരിക്കും' ഇങ്ങനെ ഞാന്‍ പറഞ്ഞപ്പോള്‍ അത് ഉള്‍ക്കൊള്ളാതിരുന്നവര്‍ക്കും ഇപ്പോഴത് ബോധ്യമായി കാണുമെന്ന് കരുതുന്നു.
കേരളം മുഴുവന്‍ ഓടിനടന്ന് എല്‍.ഡി.എഫിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം വി.എസ് നയിച്ചപ്പോള്‍ അദ്ദേഹത്തില്‍ കാണാതിരുന്ന 'പ്രായകൂടുതലും ആരോഗ്യപ്രശ്‌നങ്ങളും' ഇപ്പോള്‍ കണ്ടെത്തിയ സഖാവ് യെച്ചൂരിയുടെ ഉന്നം വി.എസിനെ ഒഴിവാക്കാന്‍ തന്നെയാണെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കാണ് മനസിലാകാത്തത്.
ഫിദല്‍ കാസ്‌ട്രോ പട്ടം നല്‍കി ഇനി വി.എസിന് വിശ്രമമാണ് അഭികാമ്യം എന്ന സന്ദേശം യെച്ചൂരി നല്‍കിയതോടെ ''എല്ലാം ശരിയായി''.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha