മോഹന്‍ലാലിനെതിരെ പരാതി ഉന്നയിക്കില്ലെന്ന് ജഗദീഷ്

തെറ്റുപറ്റിപ്പോയി ഇനി ഞാന്‍ ഒന്നിനുമില്ല നല്ല കുട്ടി. പത്തനാപുരത്തെ തന്റെ പരാജയത്തെപ്പറ്റി പോസ്റ്റ്‌മോര്‍ട്ടം നടത്താനില്ലെന്ന് നടന്‍ ജഗദീഷ്. താരസംഘടനയായ അമ്മയില്‍ ദേശീയ അവാര്‍ഡ് കിട്ടിയ സലീംകുമാറിനെ പോലെയുളളവര്‍ ആവശ്യമാണ്. അതുകൊണ്ട് ആ രാജി പിന്‍വലിപ്പിക്കും. രാജി പിന്‍വലിക്കാന്‍ സലിംകുമാറിനോട് ആശ്യപ്പെടുമെന്നും ജഗദീഷ് വ്യക്തമാക്കി.
ഗണേഷ് കുമാറിന്റെ പ്രചാരണത്തിന് മോഹന്‍ലാല്‍ എത്തിയതിനെക്കുറിച്ച് യാതൊരു പരാതിയും ഉന്നയിക്കില്ലെന്നും അമ്മയുമായി സഹകരിച്ച് പോകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പത്തനാപുരത്ത് ഇടത് സ്ഥാനാര്‍ത്ഥിയായ ഗണേഷ്‌കുമാറിന്റെ പ്രചാരണത്തിനായി മോഹന്‍ലാല്‍ എത്തിയിരുന്നു.
താര മത്സരം നടക്കുന്ന മണ്ഡലത്തില്‍ മോഹന്‍ലാല്‍ പ്രചാരണത്തിന് പോയത് അമ്മ നേരത്തെ തീരുമാനിച്ചിരുന്നതിന് എതിരാണെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് അനുഭാവി കൂടിയായ നടന്‍ സലിംകുമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha