ഇലക്ഷന്‍ കഴിഞ്ഞു ജിഷയെ ആര്‍ക്കും വേണ്ട തിരിഞ്ഞുനോക്കാന്‍ ആരുമില്ലാതെ രാജേശ്വരിയും..

വോട്ടു കഴിഞ്ഞു ജിഷയെയും അമ്മയെയും എല്ലാവരും കൈവിട്ടു. ഫേയ്‌സ് ബുക്കില്‍ ഉറഞ്ഞുതുള്ളിയവര്‍വരെ എല്ലാം മറന്നു. തെരഞ്ഞെടുപ്പില്‍ ജിഷയെ കുറിച്ചായിരുന്നു ചര്‍ച്ച മുഴുവന്‍. കേന്ദ്രമന്ത്രിമാര്‍ വരെ പെരുമ്പാവൂര്‍ ജനറല്‍ ആശുപത്രയിലെത്തി ജിഷയുടെ അമ്മ രാജേശ്വരിയെ സമാധാനിപ്പിച്ചു. വോട്ടെടുപ്പ് കഴിഞ്ഞു മുഖ്യമന്ത്രിയായി പിണറായി വിജയനേയും നിശ്ചയിച്ചു. ഇനി എല്ലാം മറക്കാം.
തെരഞ്ഞെടുപ്പിന്റെ തലേദിവസം മുതല്‍ പെരുമ്പാവൂര്‍ ജനറല്‍ ആശുപത്രിയില്‍ ആളും ആരവവുമൊഴിഞ്ഞു. ചികില്‍സയില്‍ കഴിയുന്ന രാജേശ്വരിക്ക് ഒരു നേരത്തേ ആഹാരത്തിനു പോലും വഴിയില്ല. രാജേശ്വരിയെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു ജീവനക്കാരുമാണ് ഇവര്‍ക്കു ഭക്ഷണം വാങ്ങി നല്‍കുന്നത്. അതായാത് ആര്‍ക്കും ഇപ്പോള്‍ രാജേശ്വരിയെ വേണ്ട. കാണാന്‍ അനുവദിക്കില്ലെന്ന പരാതി പറഞ്ഞ പത്രക്കാരുമില്ല. വാഗ്ദാനങ്ങളും പാഴ് വാക്കായി. ജിഷയ്ക്കുവേണ്ടി കലക്ടര്‍ തുടങ്ങിയ അക്കൗണ്ടില്‍ ലക്ഷക്കണക്കിനു രൂപ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവരില്‍നിന്ന് സംഭാവന ലഭിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി 10 ലക്ഷം രൂപയുടെ ധനസഹായവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ തുകയെന്നും ഇവര്‍ക്കു ലഭിച്ചിട്ടില്ല.
തെരഞ്ഞെടുപ്പിനു മുന്നണികള്‍ ആയുധമാക്കിയത് ജിഷ കൊലക്കേസ് ആയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു ദിവസം രാജേശ്വരിയെ പോളിങ് ബൂത്തിലെത്തിക്കാന്‍ പോലും ഒരു പാര്‍ട്ടിയും സന്നദ്ധമായില്ല. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയെ പഠിപ്പിക്കാന്‍ അമ്മ രാജേശ്വരിക്കു ഭിക്ഷ എടുക്കേണ്ടിവരെ വന്നു. പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലുമുള്ള വീടുകളില്‍ പ്രസവശുശ്രൂഷ നടത്തിയാണ് രാജേശ്വരിയും ജിഷയും ജീവിച്ചിരുന്നത്. ജോലിയില്ലാത്തപ്പോള്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ മുസ്ലിം പള്ളികള്‍ക്കു മുമ്പില്‍ ചെന്നിരുന്നു തലമൂടി ഭിക്ഷ വരെ എടുത്താണു ജിഷയെ വളര്‍ത്തിയതെന്നു രാജേശ്വരി പറഞ്ഞതായി ഇവരെ ചികിത്സിക്കുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സിജോ കുഞ്ഞച്ചന്‍ പറയുന്നു.
രാജേശ്വരിക്ക് അസുഖങ്ങള്‍ ഇല്ലെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നു ഡിസ്ചാര്‍ജിന് ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും കലക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇപ്പോഴും രാജേശ്വരിയെ ആശുപത്രിയില്‍തന്നെ കിടത്തിയിരിക്കുന്നത്. മാനസികാരോഗ്യവിദഗ്ധന്റെ കൗണ്‍സിലിങിനു വിധേയയാക്കണമെന്ന് ഡോക്ടര്‍മാര്‍ നേരത്തേ നിര്‍ദേശിച്ചിരുന്നെങ്കിലും അന്വേഷണഉദ്യോഗസ്ഥര്‍ അവഗണിച്ചു. കൗണ്‍സിലിങിന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ കൊച്ചിന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഡിസ്ചാര്‍ജ് വാങ്ങി ബന്ധുക്കളുടെ വീട്ടിലേക്ക് പോകുന്നതിനു ജിഷയുടെ അമ്മക്ക് താല്‍പര്യമില്ല. കുറുപ്പംപടിയിലെ വീട് പൊലീസ് ബന്തവസിലുമാണ്. ആകെ സാജുപോള്‍ തോറ്റത് മാത്രം മിച്ചം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha