എഞ്ചിനീയറിംഗ് കോളേജുകള്‍ അടച്ചു പൂട്ടുന്നു

നിലവാരമില്ലാത്ത ആറ് സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജുകളുടെ അഫിലിയേഷന്‍ സാങ്കേതിക സര്‍വകലാശാല റദ്ദാക്കി.കാസര്‍കോട് സെന്റ് ഗ്രിഗോറിയോസ് കോളേജ്, കാഞ്ഞങ്ങാട് സദ്ഗുരു സ്വാമി നിത്യാനന്ദ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി, തൃശൂര്‍ ശ്രീ എറണാകുളത്തപ്പന്‍ കോളേജ് ഒഫ് എന്‍ജിനിയറിംഗ്, മൂവാറ്റുപുഴ മൂകാംബിക ടെക്‌നിക്കല്‍ കാമ്പസ്, പന്തളം അര്‍ച്ചന കോളേജ് ഒഫ് എന്‍ജിനിയറിംഗ്, കൊല്ലം അഞ്ചല്‍ പിനാക്കിള്‍ സ്‌കൂള്‍ ഒഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജി എന്നിവയുടെ അംഗീകാരമാണ് റദ്ദാക്കിയത്. യോഗ്യതയുള്ള അദ്ധ്യാപകരില്ലാത്തതും പഠനസൗകര്യങ്ങളില്ലാത്തതുമായ കോളേജുകളാണിവ.
നിലവാരമില്ലാത്ത പത്ത് എന്‍ജിനിയറിംഗ് കോളേജുകളിലെ എം.ടെക് കോഴ്‌സ്‌കളും പിന്‍വലിച്ചിട്ടുണ്ട്. എല്ലാ ശാഖയിലും പി.എച്ച്.ഡിയുള്ള ഒരു അദ്ധ്യാപകനെങ്കിലും വേണമെന്ന വ്യവസ്ഥ പാലിക്കാത്തവയാണിവ. മതിയായ സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കാത്തത് കൊണ്ടാണ് അധികാരികള്‍ കോളേജുകള്‍ അടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















