Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം ശരിയാക്കിത്തുടങ്ങി... പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സെന്‍കുമാറിനെ മാറ്റി; പകരം വിശ്വസ്തന്‍ ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചു; ഇഷ്ടക്കാരെല്ലാം തലപ്പത്ത്

31 MAY 2016 10:32 PM IST
മലയാളി വാര്‍ത്ത.

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടി.പി. സെന്‍കുമാറിനെ മാറ്റി. പകരം ഫയര്‍ഫോഴ്‌സ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചു. പതിനൊന്നരയോടെ ആണ് ഡി.ജി.പി യെ നീക്കം ചെയ്തു കൊണ്ടുള്ള സുപ്രധാന ഫയലില്‍ മുഖ്യമന്ത്രി ഒപ്പ് വച്ചത്. ഉത്തരവ് ഇറക്കുന്നതിനു ഫയല്‍ രാത്രി തന്നെ ചീഫ് സെക്രട്ടറിക്ക് കൈമാറി.

1985 ബാച്ചിലെ ഐ പി എസ് ഉധ്യോഗസ്ഥനാണ് പുതിയ പോലീസ് മേധാവി. ദേശീയ അന്വേഷണ ഏജന്‍സിയുടെ തുടക്കകാലത് കോഓര്‍ഡിനേഷന്‍ ചുമതല വഹിച്ചിരുന്നത് ബെഹ്‌റ ആണ്. 2021 ജൂണ്‍ വരെ ഡി ജി പി ആയി ചുമതലയുള്ള ലോകനാഥ് ബെഹ്‌റ ആണ് മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെഅമേരിക്കയില്‍ പോയി ചോദ്യം ചെയ്തത്.ആലപ്പുഴ എ.എസ്.പിയായാണ് ബെഹ്‌റയുടെ തുടക്കം. ആലപ്പുഴ, കണ്ണൂര്‍ എസ്.പി ചുമതലകള്‍ വഹിച്ചു.

വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയെ മാറ്റി ജേക്കബ് തോമസ് പുതിയ വിജിലന്‍സ് ഡയറക്ടറാകും. ടിപി സെന്‍കുമാര്‍ പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡിയാക്കി നിയമിക്കും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ കോഴ കേസ്, പാറ്റൂര്‍ ഭൂമിയിടപാട് എന്നീ കേസുകളില്‍ കൃത്യമായ അന്വേഷണത്തിലൂടെ സത്യസന്ധത തെളിയിച്ച ഓഫീസറായിരുന്നു ജേക്കബ് തോമസ്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ജേക്കബ് തോമസിന്റെ പേര് പരിഗണനയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ജിഷ കൊലക്കേസില്‍ പൊലീസ് അന്വേഷണം ശരിയായ രീതിയിലാണെന്ന് സെന്‍കുമാറിന്റെ വാദങ്ങള തള്ളിക്കളഞ്ഞ് എ.ഡി.ജി.പി പത്മകുമാറിനെ അടക്കം കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതിനു പിന്നാലെ ആണ് ഡി.ജി.പി സ്ഥാനത് നിന്നും ഇദ്ദേഹത്തെ മാറ്റിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (36 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (47 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (53 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

Malayali Vartha Recommends