Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്നെ നീക്കിയ നടപടി ചട്ടലംഘനം: സെന്‍കുമാര്‍

31 MAY 2016 05:10 AM IST
മലയാളി വാര്‍ത്ത.

പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ എല്‍.ഡി.എഫ് സര്‍ക്കാറിനെ വിമര്‍ശിച്ച് ഡി.ജി.പി ടി.പി സെന്‍കുമാര്‍. തന്നെ മാറ്റുന്ന വിവരം സര്‍ക്കാറിന് മാന്യമായി അറിയിക്കാമായിരുന്നു. സര്‍ക്കാറിന് ആവശ്യം ലോക്‌നാഥ് ബെഹ്‌റയെ ആണെങ്കില്‍ വാശി പിടിച്ച് ഡി.ജി.പി പദവിയില്‍ ഇരിക്കുന്നതില്‍ അര്‍ഥമില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

മേധാവി സ്ഥാനത്തു നിന്ന് നീക്കിയ നടപടിയില്‍ ചട്ടലംഘനമുണ്ട്. സുപ്രീംകോടതി വിധിക്കും പൊലീസ് ആക്ടിനും വിരുദ്ധമായ നടപടിയാണിത്. ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

തന്റെ ജോലി നന്നായിട്ടു തന്നെ ചെയ്തിട്ടുണ്ട്. ആരെയും അനാവശ്യമായി ഉപദ്രവിച്ചിട്ടില്ല. നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്തിട്ടില്ലെന്നും ആരെയും അതിനു പ്രേരിപ്പിച്ചിട്ടുമില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. സര്‍ക്കാറിന് ഇഷ്ടമില്ലാതെ ഒരു പദവിയില്‍ തുടരാനില്ല. വാശിപിടിച്ച് ഒരു സ്ഥാനത്ത് ഇരിക്കേണ്ട ആവശ്യവുമില്ല. തനിക്ക് തന്റേതായ തത്വങ്ങളുണ്ട്. അതനുസരിച്ചേ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അതിവിടത്തെ ജനങ്ങള്‍ക്കറിയാം. നിരവധി പേര്‍ക്ക് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. അതൊന്നും മാധ്യമങ്ങളിലൂടെ വെളിപ്പെടുത്താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.

വളരെ സംതൃപ്തിയോടെ തന്നെ സ്ഥാനമൊഴിയും. ഒരു വര്‍ഷം ഡി.ജി.പിയായിരുന്നു. ഈ കാലയളവില്‍ കുറേയധികം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. താന്‍ പദവിയേറ്റെടുക്കുന്ന സമയത്ത് വളരെ കുറച്ച് ഉദ്യോഗസ്ഥരെ ഡി.ജി.പിയുടെ ഓഫിസിലുണ്ടായിരുന്നു. ഒരു ദിവസം 16 മുതല്‍ 18 മണിക്കൂര്‍ വരെ ജോലി ചെയ്തിട്ടുണ്ട്. അത്രയും സമയം എടുത്താണ് ഓരോ കാര്യങ്ങളും പൂര്‍ത്തിയാക്കിയതെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 minute ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (7 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (20 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (33 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (51 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

Malayali Vartha Recommends