എ വണ്ണിനു പിന്നില്‍ അട്ടിമറിയെന്നു സൂചന

സി ബി എസ് സി പത്താം ക്ലാസ്സ് പരീക്ഷയില്‍ തിരുവനന്തപുരം റീജിയന്‍ 'ഞെട്ടിക്കുന്ന' വിജയശതമാനം നേടിയതില്‍ അട്ടിമറി ഉള്ളതായി സംശയം.സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികളെക്കാള്‍ വിജയശതമാനം ലഭിച്ചത് സി ബി എസ് സി യില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ്.
സി ബി എസ് സി പരീക്ഷയുടെ ചോദ്യപേപ്പര്‍ തലേദിവസം തന്നെ സ്‌കൂളിലെത്തുന്ന പതിവാണ് നിലവിലുള്ളത്.തിരുവനന്തപുരം ജില്ലയിലേയും നെയ്യാറ്റിന്‍കര സബ്ജില്ലയിലെയും സ്‌കൂളുകളില്‍ നൂറു ശതമാനം വിജയം നേടുന്നവര്‍ക്കൊപ്പം എല്ലാ വിഷയത്തിനും എ വണ്‍ നേടിയ വിദ്യാര്‍ദ്ധികളുടെ എണ്ണവും അഭൂതപൂര്‍വ്വമായി വര്‍ദ്ധിച്ചതോടെയാണ് സംശയങ്ങള്‍ വര്‍ദ്ധിച്ചത് ഇതിനിടെ വിജയശതമാനവുമായി ബന്ധപ്പെട്ട് അട്ടിമറി ഉണ്ടെന്ന സംശയം ഒരു പ്രമുഖ ദിനപത്രത്തിന്റെ പ്രാദേശിക എഡിഷനില്‍ വന്നെങ്കിലും പിന്നീട് പ്രസിദ്ധീകരിച്ചില്ല.
സ്‌കൂളിലെത്തുന്ന ചോദ്യപേപ്പര്‍ അതീവരഹസ്യമാക്കി പൊട്ടിച്ചു ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍്കുന്നുണ്ടോ എന്നാണു സംശയം.200 കുട്ടികള്‍ പഠിക്കുന്നതില്‍ 100 പേര്‍ക്കും എല്ലാ വിഷയത്തിനും എ വണ്‍ ലഭിക്കുമ്പോഴാണ് സംശയം വര്‍ദ്ധിക്കുന്നത്. അതും സി ബി എസ് സി ആണെന്ന് ഓര്‍ക്കണം.ചോദ്യപേപ്പര്‍ നേരത്തെ ലഭിക്കുമ്പോള്‍ അത് പൊട്ടിച്ചു കുട്ടികളെ ചോദ്യങ്ങളില്‍ പ്രാപ്തരാക്കുന്ന പതിവാണ് നടന്നു വരുന്നതെന്ന് സംശയമുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളെയും നവോദയ വിദ്യാലയങ്ങളെയും കവച്ചു വയ്ക്കുന്ന വിജയമാണ് ചില സ്വകാര്യ അണ്‍ എയിഡഡ് സ്‌കൂളുകള്‍ നേടിയത്. പഠന നിലവാരത്തില്‍ അത്രയൊന്നും മികച്ചതല്ല ഉന്നത മാര്‍ക്ക് നേടിയ വിദ്യാലയങ്ങള്‍.
അതെ സമയം മികച്ച പഠനനിലവാരം നിലനിര്‍ത്തുന്ന സ്‌കൂളുകളില്‍ പലതും പ്രതീക്ഷിച്ചത്ര മാര്‍്ക്ക് നേടിയിട്ടില്ല.സാധാരണ പരീക്ഷാഡ്യൂട്ടിയ്‌ക്കെത്തുന്ന അധാപകരാണ് ചോദ്യക്കടലാസ് കവര്‍ പെട്ടിക്കേണ്ടത്.സി ബി സി ഇ സെക്ടറില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ കുറവായതിനാല്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള അദ്ധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ട് .ഇവര്‍ക്ക് സ്‌കൂള്‍ അധികൃതരെ ചോദ്യം ചെയ്യാന്‍ കഴിയാറില്ല.അതായത് ചോദ്യപേപ്പര്‍ കവര്‍ പൊട്ടിച്ചതായി കണ്ടെത്തിയാലും നിശബ്ദത പാലിക്കേണ്ടി വരും. ചിലപ്പോള്‍ ഉപകാരസ്മരണയായി സമ്മാനങ്ങളും കിട്ടും.അടുത്ത വര്‍ഷത്തെ പ്രവേശനമാണ് ഇത്തരം സ്‌കൂളുകള്‍ക്ക് മുന്നിലുള്ള ഏക വിഷയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















