Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെന്‍കുമാറിനു കുറി വീണെന്ന് ആദ്യം പറഞ്ഞത് ഞങ്ങള്‍; ഇനി സുകുമാരന്റെ തല തെറിക്കും

31 MAY 2016 06:49 AM IST
മലയാളി വാര്‍ത്ത.

ഡി ജി പി സെന്‍കുമാറിന്റെയും ആലുവ റൂറല്‍ എസ് പി യതീഷ് ചന്ദ്രയേയും തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റുമെന്നു കേരളത്തിലാദ്യം പറഞ്ഞത് മലയാളിവാര്‍ത്ത .സെന്‍കുമാറിന്റെ യു ഡി എഫ് അനുഭാവവും ഉമ്മന്‍ചാണ്ടിയുമായുള്ള അതിരുകടന്ന ബന്ധവുമാണ് അദ്ദേഹത്തിനു വിനയായത്. കഴിഞ്ഞ ദിവസം സ്ഥാനഭ്രംശം സംഭവിച്ച എ ഡി ജി പി പദ്മകുമാറിനും പകരം നിയമനം നല്‍കിയിട്ടില്ല.സെന്‍്കുമാറിനു കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ നല്‍കുമെന്നാണ് സൂചന.

തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രി ആയിരുന്ന കാലത്ത് പിണറായി വിജയന്‍, കെ എം മാണി , പി കെ കുഞ്ഞാലിക്കുട്ടി ,രമേശ് ചെന്നിത്തല , ജി സുകുമാരാന്‍ നായര്‍ എന്നിവരുടെ ഫോണ്‍കള്‍ ചോര്‍ത്തിയിരുന്നു.
ടി പി കേസില്‍ നിര്‍ണായകമായ ഒരു ഫോണും ചോര്‍ത്തി .തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന ആരോപണവുമായി രമേശും സുകുമാരന്‍ നായരും രംഗത്തെത്തിയിരുന്നു.
മാണിയും പിണറായിയും ചേര്‍ന്നു സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന സംശയം ഉമ്മന്‍ ചാണ്ടിയില്‍ ബലപ്പെട്ടതു ഫോണ്‍ ചോര്‍ത്തലിനെ തുടര്‍ന്നാണ്. ഇക്കാലത്ത് സെന്‍കുമാറായിരുന്നു ഇന്റലിജെന്റ്‌സ് മേധാവി. ഇന്റലിജെന്റ്‌സാണ് ഫോണ്‍ ചോര്‍ത്താറുള്ളത് .
പദ്മകുമാറിനു മന്ത്രി ശിവകുമാറുമായി അടുത്ത ബന്ധമുണ്ട്. ശിവകുമാറിന്റെ ഒരു കുടുംബപ്രശ്‌നത്തില്‍ ഇടപെടാന്‍ അന്ന് മന്ത്രി ആയിരുന്ന ശിവകുമാറിനൊപ്പം പദ്മകുമാര്‍ ഡല്‍ഹിക്കു പോയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
യതീഷ് ചന്ദ്ര തെറിച്ചത് സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരേ ആക്രോശിച്ചതിനാണ് .ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിയമിച്ച തോടെ സര്‍ക്കാരിന്റെ ഇമേജ് കൂടി.

ഇനി പിടിക്കുന്നത് കണ്ണൂര്‍ ഡി വൈ എസ് പി ആയ സുകുമാരനെ ആയിരിക്കും.സുകുമാരന്‍ കോണ്‍ഗ്രസ്സുകാരനാണ്. കോടിയേരി വോട്ടു ചെയ്യാന്‍ ബൂത്തില്‍ നില്‍ക്കുമ്പോള്‍ സി പി എം -കാരായ പോളിംഗ് എജന്റുമാര്‍ക്കെതിരെ സുകുമാരന്‍ നടത്തിയ വാചകക്കസര്‍ത്ത് ചാനലുകളെല്ലാം സംപ്രേഷണം ചെയ്തിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (35 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (46 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (52 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

Malayali Vartha Recommends