Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജിഷ കൊലക്കേസ്: പ്രതിയുടെ ഡി.എന്‍.എ. പരിശോധനയില്‍ വ്യക്തത; പ്രതിയുടെ രേഖാചിത്രം ഒരാഴ്ചയ്ക്കുള്ളില്‍ പുറത്ത് വിടും

01 JUNE 2016 12:08 AM IST
മലയാളി വാര്‍ത്ത.

ജിഷ കൊലക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. പ്രതിയുടെ ഡി.എന്‍.എ. പരിശോധനയില്‍ വ്യക്തത. ജിഷയുടെ നഖത്തില്‍ കണ്ടെത്തിയ ചര്‍മകോശങ്ങളില്‍ നിന്നും വാതില്‍ക്കൊളുത്തില്‍ പുരണ്ടിരുന്ന ചോരപ്പാടില്‍ നിന്നും ലഭിച്ച ഡി.എന്‍.എകളും നേരത്തേ ജിഷയുടെ വസ്ത്രത്തില്‍ കണ്ടെത്തിയ ഉമിനീരിലെ ഡി.എന്‍.എയും ഒന്നാണെന്നു തിരിച്ചറിഞ്ഞു. ആദ്യ അന്വേഷണസംഘം ശേഖരിച്ച തെളിവുകളില്‍നിന്നാണ് കൊലയാളിയുടെ പുതിയ ഡി.എന്‍.എ. സാംപിളുകള്‍ ലഭിച്ചത്. നേരത്തേ ഇതേ സാമ്പിളുകള്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ പരിശോധിച്ചെങ്കിലും ചുരിദാറില്‍ നിന്നു കണ്ടെത്തിയ ഉമിനീരിലെ ഡി.എന്‍.എ. മാത്രമാണു തിരിച്ചറിഞ്ഞത്. പോലീസ് സേനയുടെ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് മൂന്നു സാംപിളുകളും ഒരാളുടേതാണെന്നു വ്യക്തമായത്. പ്രതിയുടെ മുടി, ജിഷയുടെ ദേഹത്ത് പതിഞ്ഞ പല്ലിന്റെ അടയാളം, പ്രതിയുടെ വിരലടയാളം എന്നിവയും പോലീസിനു ലഭിച്ചിട്ടുണ്ട്്. ജിഷയുടെ വസ്ത്രത്തില്‍ പുരണ്ടിരുന്ന ഉമിനീരിന്റെ ഡി.എന്‍.എ. പ്രൊഫൈല്‍ പുരുഷന്റെതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതു പ്രതിയുടേതാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ പോലും അഭിപ്രായപ്പെട്ടതോടെ ആ തെളിവിന്റെ ആധികാരികത സംശയത്തിലായി. പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിന്നുവരെ ജിഷയുടെ വസ്ത്രത്തില്‍ മറ്റുള്ളവരുടെ ഡി.എന്‍.എ. പടര്‍ന്നിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത് തെളിവായെടുക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തപ്പെട്ടത്. ജിഷയുടെ കൈവിരലിലെ നഖത്തില്‍നിന്ന് ലഭിച്ച ചര്‍മവും വാതിലിന്റെ കൊളുത്തില്‍ പുരണ്ടിരുന്ന രക്തവും വസ്ത്രത്തില്‍ പുരണ്ട ഉമിനീരും ഒരാളുടേതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ വ്യക്തമായതോടെ അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി കൈവന്നിരിക്കുകയാണ്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ഇത് ശക്തമായ തെളിവായി മാറും. പല്ലിന്റെ അടയാളവുമായി സാമ്യമുള്ള ബംഗാള്‍ സ്വദേശിയെ പോലീസ് കണ്ടെത്തിയിരുന്നെങ്കിലും വിരലടയാളവും ഡി.എന്‍.എയും ഇയാളുടേതല്ലെന്നു വ്യക്തമായതോടെ വിട്ടയച്ചു. സംശയമുള്ള നിരവധി പേരുടെ ഡി.എന്‍.എ സാമ്പിള്‍ ശേഖരിച്ച് പോലീസ് പരിശോധിച്ചെങ്കിലും ഒന്നും പൊരുത്തപ്പെട്ടില്ല. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ പുതിയ രേഖാചിത്രങ്ങള്‍ പോലീസ് തയാറാക്കുന്നുണ്ട്. ജിഷ കൊല്ലപ്പെട്ട ദിവസം സംശയകരമായ സാഹചര്യത്തില്‍ കണ്ട രണ്ടു പേരുടെ രേഖാചിത്രങ്ങളാണ് പുതുതായി തയാറാക്കുന്നത്. ജിഷയുടെ വീടിനു പുറത്തുകണ്ട ആളുടെ രേഖാചിത്രം നേരത്തേ തയാറാക്കിയെങ്കിലും അതുമായി സാമ്യമുള്ള ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒന്നാമത്തെ രേഖാചിത്രം ജിഷയുടെ വീടിനുസമീപത്തെ ഇരിങ്ങോള്‍ക്കാവില്‍ സംശയാസ്പദമായി കണ്ട 3040 വയസ് തോന്നിക്കുന്ന ആളുടേതാണ്. ജിഷ കൊല്ലപ്പെട്ട ദിവസം ഇരിങ്ങോള്‍ക്കാവില്‍ കണ്ട ഇയാളെക്കുറിച്ച് വിവരം നല്‍കിയത് അന്നു കാവിലെത്തിയ ചില വിദ്യാര്‍ഥികളാണ്. രണ്ടാമത്തെ രേഖാചിത്രം സംഭവത്തിനു ശേഷം ജിഷയുടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് കരുതുന്നയാളുടേതാണ്. 25 വയസ് തോന്നിക്കുന്ന ഇയാളുടെ പുതിയ രേഖാചിത്രം അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വരച്ചതില്‍ നിന്നു തികച്ചും വ്യത്യസ്തവും വിശ്വാസയോഗ്യമല്ലാത്തതുമാണെന്നാണ് പോലീസ് നിരീക്ഷണം. ഇരിങ്ങോള്‍ക്കാവില്‍ കണ്ടെത്തിയ ആളുടെ രേഖാചിത്രം മുന്‍നിര്‍ത്തിയാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ രേഖാചിത്രം പുറത്തുവിട്ടേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (35 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (46 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (52 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

Malayali Vartha Recommends