പാചകവാതകവിലയില്‍ വര്‍ദ്ധനവ്; ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 23 രൂപ കൂട്ടി

ഗാര്‍ഹിക ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് 23 രൂപ വര്‍ദ്ധിപ്പിച്ചു. കൊച്ചിയില്‍ സബ്‌സിഡിയുളള സിലിണ്ടറിന് 569.50രൂപയായി. വാണിജ്യസിലിണ്ടറിന് 38 രൂപ കൂടി 1057.50 രൂപയായി.
പെട്രോള്‍ ലീറ്ററിന് 2 രൂപ 58 പൈസയും ഡീസലിന് 2 രൂപ 26 പൈസയുമാണ് കൂട്ടിയത്. പുതിയവില അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കൂടിയതാണ് വിലവര്‍ധനയ്ക്ക് കാരണമെന്ന് എണ്ണക്കമ്പനികള്‍ വിശദീകരിക്കുന്നു. ഈമാസം ഇതു രണ്ടാം തവണയാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്.
അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള ആദ്യ വര്‍ധനയാണ് ഇത്. മേയ് പതിനാറിന് വോട്ടെടുപ്പു പൂര്‍ത്തിയായതിനു പിന്നാലെ ഇന്ധനവില ഉയര്‍ത്തിയിരുന്നു. പെട്രോളിന് 83 പൈസയും, ഡീസലിന് ഒരു രൂപ 26 പൈസയുമാണ് അന്ന് കൂട്ടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















