Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അധികസേവന നികുതി പ്രാബല്യത്തില്‍ വന്നു; ജീവിതച്ചെലവേറും

01 JUNE 2016 12:47 AM IST
മലയാളി വാര്‍ത്ത.

അധികസേവനനികുതി ഇന്ന് പ്രാബല്യത്തില്‍ വന്നതോടെ ജീവിതച്ചെലവേറും. മൊബൈല്‍ ഫോണ്‍ വിളിക്കും ട്രയിന്‍, വിമാനയാത്രയ്ക്കും എസി ഹോട്ടലില്‍ നിന്നുള്ള ഭക്ഷണത്തിനും ബാങ്ക് സേവനങ്ങള്‍ക്കുമെല്ലാം ചെലവുകൂടും. സേവനനികുതിക്കുമേല്‍കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ദശാംശം അഞ്ചുശതമാനം കൃഷി കല്യാണ്‍ സെസ് നിലവില്‍ വരുന്നതാണ് നിരക്കുകൂടാന്‍ കാരണം.
ടെലികോം സേവനങ്ങള്‍, ബാങ്ക് ഉള്‍പ്പെടെ ധനകാര്യസ്ഥാപനങ്ങളുടെ സേവനങ്ങള്‍, വായ്പകളുടെ പ്രോസസിങ് ഫീസ്, കേബിള്‍ ഡിടിഎച്ച് സേവനങ്ങള്‍, ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍, യുലിപ് ഇന്‍ഷുറന്‍സ് പോളിസികള്‍, എസി ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം, ബ്യൂട്ടി പാര്‍ലര്‍ സേവനം, െ്രെഡക്ലീനിങ്, ഓഹരി വാങ്ങല്‍ വില്‍ക്കല്‍, എന്‍ട്രന്‍സ് കോച്ചിങ്, വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ വാടക, പരസ്യഏജന്‍സി, എയര്‍ട്രാവല്‍ ഏജന്‍സി എന്നിവയുടെ സേവനം, കണ്‍വന്‍ഷനുകളും എക്‌സിബിഷനുകളും, കാര്‍ഗോ, ക്ലീനിങ് സര്‍വീസ്, കൊറിയര്‍ സര്‍വീസ്, ആര്‍ക്കിടെക്ട് ഇവന്റ് മാനേജര്‍ ടൂര്‍ ഓപ്പറേറ്റര്‍ ഫാഷന്‍ ഡിസൈനര്‍ ബ്രോക്കര്‍ എന്നിവരുടെ സേവനങ്ങള്‍, വിദേശനാണ്യവിനിമയ സേവനം, ഇന്റര്‍നെറ്റ് കഫേ, ജിമ്മുകളിലെയും ഹെല്‍ത്ത് ക്ലബുകളിലെയും ഫീസ്, ഫോട്ടോഗ്രാഫറുടെ സേവനം, പന്തല്‍ വാടക, തറവാടക, കാറ്ററിങ് സര്‍വീസ് എന്നിവയുടെയെല്ലാം നിരക്ക് കൂടി.
ചരക്കുസേവനനികുതി വരുന്നതോടെ നികുതി 17-18 ശതമാനമായി ഉയര്‍ന്നേക്കാം. ഒറ്റയടിക്ക് അത്രയും നികുതി കൂടുന്നതിന്റെ ആഘാതം ഘട്ടംഘട്ടമായുള്ള സേവനനികുതി വര്‍ധന കുറയ്ക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (35 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (46 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (52 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

Malayali Vartha Recommends