ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണു സച്ചിന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. കേരളത്തിന്റെ കായിക രംഗത്ത്, പ്രത്യേകിച്ച് ഫുട്‌ബോള്‍ മേഖലയിലെ പുതിയ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണു സച്ചിന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നത്.
സച്ചിന്റെ ഭാര്യ അഞ്ജലി, ചലച്ചിത്ര താരങ്ങളായ നാഗാര്‍ജ്ജുന, ചിരഞ്ജീവി എന്നിവരും സച്ചിനൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. കായികമന്ത്രി ഇ.പി ജയരാജന്‍, ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്.
കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ പ്രധാന ഉടമകളായിരുന്ന പി.വി.പി വെഞ്ച്വേഴ്‌സ് സാമ്പത്തിക ബാധ്യതമൂലം ഒഴിഞ്ഞതിനത്തെുടര്‍ന്ന് 2015 സീസണില്‍ 40 ശതമാനം ഓഹരിയുള്ള സചിനായിരുന്നു ബ്‌ളാസ്‌റ്റേഴ്‌സിന്റെ പ്രധാന ഉടമ. സീസണ്‍ അവസാനിച്ചശേഷം ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രസാദ് ഗ്രൂപ് 80 ശതമാനം ഓഹരികളും സ്വന്തമാക്കി. ഇപ്പോള്‍ 20 ശതമാനം ഓഹരികളാണ് സചിനുള്ളത്.
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുകയാണ് ടീം മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. പ്രശസ്തരായ കൂടുതല്‍ പേര്‍ നിക്ഷേപത്തിന് രംഗത്തത്തെുന്നത് ടീമിന്റെ താരമൂല്യം വര്‍ധിപ്പിക്കുമെന്നും മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. മികച്ച യുവതാരങ്ങളെ ടീമിലത്തെിച്ച് അടുത്ത സീസണിന് തയാറെടുക്കാനാണ് പ്രസാദ് ഗ്രൂപ്പും സചിനും ശ്രമിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























