വി.എസ് അച്യുതാനന്ദന്‍ വാടക വീട്ടിലേക്ക് താമസം മാറി

സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ വാടക വീട്ടിലേക്ക് താമസം മാറ്റി. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞതോടെ കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞതോടെയാണ് വാടകവീട്ടിലേക്ക് മാറിയത്. എ.കെ.ജി സെന്ററിനടുത്തുള്ള തമ്പുരാന്‍മുക്കിലെ നമിത എന്ന വീട്ടിലേക്കാണ് ഇന്നു രാവിലെ താമസം മാറ്റിയത്. നാളെ നിയമസഭയുടെ ആദ്യസമ്മേളനം ചേരാനിരിക്കേയാണ് വി.എസ് വീടുമാറിയത്. വി.എസ് ഈ വീട്ടിലേക്ക് താമസം മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി അറ്റകുറ്റപ്പണികള്‍ പൂറത്തിയാക്കി വരികയായിരുന്നു.
പുതിയ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയായിരിക്കും ഇനി കന്റോണ്‍മെന്റ് ഹൗസിലെ പുതിയ താമസക്കാരന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























