പുതിയ ഡിജിപി ബെഹ്‌റ മികവിന്റെ പര്യായം...അന്വേഷണത്തില്‍ അതിസമര്‍ത്ഥന്‍

പുതിയ പദവി വാര്‍ത്ത കേട്ട ബെഹ്‌റയുടെ ആദ്യ പരിപാടി സിബിഐ മോഡലില്‍ സേനയെ അടച്ചുവാര്‍ക്കാനെന്ന് സൂചന. സി.ബി.ഐയിലും എന്‍.ഐ.എയിലും അടക്കം നിരവധി വര്‍ഷത്തെ അനുഭവസമ്പത്തും പ്രാവീണ്യമുള്ള ലോക്‌നാഥ് ബെഹ്‌റ രാജ്യം കണ്ട ഏറ്റവും മികച്ച കുറ്റന്വേഷണവിദഗ്ധരില്‍ ഒരാള്‍.
പശ്ചിമ ബംഗാളിലെ പുരുലിയയില്‍ ആയുധം വര്‍ഷിച്ച കേസ്, കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍ കേസ്, ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസ്, മുംബൈ സ്‌ഫോടന പരമ്പര, മധുമിത ശുക്ല കേസ്, സത്യേന്ദ്ര ദുബെ കൊലക്കേസ്, സഞ്ജയ് ഗോഷ് തട്ടിക്കൊണ്ട്‌പോകല്‍ കേസ്, ഹിരണ്‍ പാണ്ഡ്യ കൊലക്കേസ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി അഭ്യന്തര കലാപങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ കേസുകള്‍ അന്വേഷിച്ച ബെഹ്‌റയുടെ ട്രാക്ക് റെക്കോഡ് ഗംഭീരം. മുംബൈ ഭീകാരക്രമണത്തിന്റെ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നതിന് യു.എസിലേക്ക് പോയ എന്‍.ഐ.എ. ടീമിനെ നയിച്ചത് ബെഹ്‌റയാണ്.
ഡി.ജി.പി. റാങ്കില്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ചിരുന്ന ലോക്‌നാഥ് ബെഹ്‌റ കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായി 1985ലാണു സര്‍വീസില്‍ പ്രവേശിച്ചത്. ആലപ്പുഴ എ.എസ്.പി ആയാണ് ആദ്യ നിയമനം. തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായും തുടര്‍ച്ചയായി നാലു വര്‍ഷം കൊച്ചി പോലീസ് കമ്മീഷണറായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 10 വര്‍ഷം സി.ബി.ഐയില്‍ എസ്.പി., ഡി.ഐ.ജി. തസ്തികകള്‍ കൈകാര്യം ചെയ്തു. ഇക്കാലയളവിലാണ് നിരവധി സുപ്രധാന കേസുകളുടെ അന്വേഷണച്ചുമതല വഹിച്ചത്. 2008ലെ മുംബെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ 2009ല്‍ രൂപം കൊടുത്ത ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ രൂപീകരണസംഘാംഗമായി ഏജന്‍സി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു.
ഭീകരാക്രമണം, ആസൂത്രിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്നു കേസുകള്‍, മനുഷ്യക്കടത്ത്, ആഭ്യന്തര സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍, ഭീകര പ്രവര്‍ത്തനം കണ്ടെത്തല്‍, ബാങ്ക് തട്ടിപ്പുകള്‍, ഉന്നതങ്ങളിലെ അഴിമതി, ഇന്ത്യക്കകത്തും പുറത്തും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ എന്നിവയുടെ അന്വേഷണത്തിലുള്ള വൈദഗ്ധ്യം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
കുറ്റവാളികളുടെ രാജ്യാന്തര കൈമാറ്റം, ക്രമിനല്‍ കേസുകളിലെ പരസ്പരമുള്ള നിയമസഹായം, രാജ്യാന്തര ക്രിമിനല്‍ നിയമങ്ങളും നടപടിക്രമങ്ങളും, രാജ്യാന്തര തലങ്ങളിലുള്ള കുറ്റാന്വേഷണങ്ങള്‍, തീരസുരക്ഷയും നേരിട്ടും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വഴിയുമുള്ള നിരീക്ഷണം തുടങ്ങി നിരവധി പോലീസ് വിഷയങ്ങളില്‍ സമ്പന്നമായ അനുഭവ പരിചയം.
രാജ്യത്താകമാനം തീരസുരക്ഷയ്ക്കുള്ള സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്ര?സീജിയറിന് രൂപം നല്‍കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. ആഭ്യന്തരസുരക്ഷയുടെ മേഖലയിലുള്ള ആശയവിനിമയം, ഐ.ടി. അധിഷ്ഠിത കാര്യങ്ങള്‍ എന്നിവയിലും പ്രത്യേക വൈദഗ്ധ്യവും നേടിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍ ഉന്നത സുരക്ഷാസാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട നിരവധി പോഗ്രാമുകളുടെ ചെയര്‍മാന്‍/അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭീകര പ്രവര്‍ത്തനങ്ങള്‍ തടയല്‍, തീരസുരക്ഷ, സൈബര്‍ സുരക്ഷ തുടങ്ങിയവയില്‍ ഗവേഷണാധിഷ്ഠിത പഠനങ്ങളും നടത്തിയിട്ടുണ്ട്.
സി.ബി.ഐയില്‍ പ്രവര്‍ത്തിക്കവേ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിരീക്ഷണ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചു. സി.ബി.ഐയുടെ ഭീകര വിരുദ്ധ ഗ്രൂപ്പിലെ സ്ഥാപക അംഗമായിരുന്നു. മണിപ്പൂര്‍, നാഗാലാന്റ്, അസം എന്നീ സംസ്ഥാനങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍, പഞ്ചാബിലെയും മഹാരാഷ്ട്രയിലെയും ജമ്മുകാശ്മീരിലെയും ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസ് എന്നിവയുടെ അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കി. കേരളം, ഹൈദരബാദ്, ഗുജറാത്ത്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നവിടങ്ങളില്‍ ഭീകര സാന്നിദ്ധ്യം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും വിജയകരമായി ഇടപെട്ടു.
എന്‍.ഐ.എ.യില്‍ ഇന്റലിജന്‍സ്, ഓപ്പറേഷന്‍സ് എന്നിവ നാലര വര്‍ഷം കൈകാര്യം ചെയ്തു. പ്രധാനപ്പെട്ട എല്ലാ ഭീകരഗ്രൂപ്പുകളെ പറ്റിയുമുള്ള സുപ്രധാന വിവരങ്ങള്‍ ഇക്കാലയളവില്‍ ശേഖരിച്ചു നല്‍കുന്നതില്‍ നേതൃത്വം നല്‍കി. എന്‍.ഐ.എയുടെ ഇന്‍വെസ്റ്റിഗേഷന്‍, പ്രോസിക്യൂഷന്‍ എന്നിവ സംബന്ധിച്ച മാതൃകാ നടപടി ക്രമങ്ങള്‍ (എസ്.ഒ.പി.)ക്ക് രൂപം നല്‍കി.
കുറ്റാന്വേഷണ ട്രയിനിങ്, സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവയുമായി ബന്ധപ്പെട്ട് യു.എസ്.എ, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, യു.കെ, ജര്‍മനി, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ഹോങ്കോങ്, സിംഗപ്പൂര്‍, യു.എ.ഇ, പോര്‍ച്ചുഗല്‍, പോളണ്ട്, ഇറ്റലി, മെക്‌സിക്കോ, തായ്‌ലന്റ്, ബള്‍ഗേറിയ, ലാത്വിയ, തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
സത്യങ്ങള്‍ എല്ലാം പുറത്തുകൊണ്ടുവരുമോ ജിഷയുടെയും മണിയുടെയും കേസിന് തുമ്പാണ് കേരളം പുതുയ ഉദ്യോഗസ്ഥനില്‍നിന്നും ആദ്യം പ്രതീക്ഷിക്കുന്നത്.
കുടുംബം: ഭാര്യ മധുമിത, എം.ബി.എ. ബിരുദം, കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ്. മകന്‍ അനിതേജ്, പ്ലസ് വണ്‍ വിദ്യാര്‍ഥി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























