തന്റെ ജീവനു ഏതു നിമിഷവും എന്തു വേണമെങ്കിലും സംഭവിക്കാമെന്ന് ജിഷയുടെ അച്ഛന്

പെരുമ്പാവൂരില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥി ജിഷയുടെ അച്ഛന് കോണ്ഗ്രസ് നേതാക്കളില്‍ നിന്ന് വധ ഭീഷണി. ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെതിരെ കേസ് കൊടുത്തത് താനല്ലെന്നും അത് പഞ്ചായത്ത് മെമ്പറും പോലീസ് കാരനും കൂടി തന്നെ ചതിച്ചു ചെയ്തതാണെന്ന് പറഞ്ഞതില്‍ പിന്നെയാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ജിഷയുടെ അച്ഛന്‍ പാപ്പു അറിയിച്ചത്.
ജിഷ പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതാവിന്റെ മകളാണെന്നുള്ള ജോമോന്‍ പുത്തന്‍പുരക്കലിന്റെ ആരോപണത്തിനെതിരെ ജിഷയുടെ അച്ഛന്‍ ഐ.ജി ക്ക്പരാതി നല്കിയിരുന്നു. അശമന്നൂര്‍ പഞ്ചായത്തിലെ മെമ്പറും കുറുപ്പംപടി പോലീസ് സ്‌റ്റേഷനിലെ ഒരു പൊലീസുകാരനും കൂടി നിര്‍ബന്ധിച്ചു പേപ്പറില്‍ ഒപ്പിടുവിച്ച് വാങ്ങി ഇതില്‍ പരാതി എഴുതി ചേര്‍ത്ത് ഐ.ജി ക്ക് നല്‍കുകയായിരുന്നു എന്നാണ് കഴിഞ്ഞ് ദിവസം ജിഷയുടെ അച്ഛന്‍ പറഞ്ഞത്. ഇതിന് പകരമായി ഇത് വരെ ഒരു സഹായവും ചെയ്യാത്ത മെമ്പര്‍ ആയിരം രൂപ കൈയില്‍ തന്നു. പേപ്പറില്‍ എന്താണ് എഴുതിയിരുന്നതെന്ന് തനിക്കറിയില്ലായിരുന്നു എന്നും ജിഷയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























