കോഴിക്കോട് ചെറുവണ്ണൂരില്‍ ഓട്ടോ മറിഞ്ഞ് യു.കെ.ജി വിദ്യാര്‍ഥി മരിച്ചു

ചെറുവണ്ണൂരില്‍ സ്‌കൂളിലേക്കു കുട്ടികളെയും കൊണ്ട് പോകുകയായിരുന്ന ഓട്ടോ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥിയായ നുജ നസ്‌റ (അഞ്ച്) ആണ് മരിച്ചത്. അപകടത്തില്‍ നാലു കുട്ടികള്‍ക്ക് പരിക്കേറ്റു. രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.
എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ഓട്ടോ വെട്ടിച്ചു മാറ്റുകയായിരുന്നു. അപകടത്തില്‍ നുജക്ക് തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനായില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























