അന്യസംസ്ഥാനക്കാരായ കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിക്കുന്നത് വ്യാപകമാണെന്ന് റിപ്പോര്‍ട്ട്

കുട്ടികളെ ബാലവേലയ്ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന നിയമസേവന അതോറിറ്റിയുടെ നിര്‍ദ്ദേശം. വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലാണ് അതോറിറ്റി ചെയര്‍മാന്‍ ബി. രാധാകൃഷ്ണന്‍ നടപടിക്ക് ശുപാര്‍ശചെയ്തിരിക്കുന്നത്.
തലശ്ശേരി താലൂക്കില്‍പ്പെട്ട നിരവധി വീടുകളില്‍ അന്യസംസ്ഥാനക്കാരായ കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കണ്ണൂര്‍ ജനകീയ സമിതി എന്ന സംഘടന കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിക്കുന്നത് വ്യാപകമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അനേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ, ആന്റി ഹ്യൂമണ്‍ ട്രാഫിക്കിംഗ് സെല്‍, ജില്ലാ കലക്ടര്‍, സാമൂഹ്യനീതി ഓഫീസര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്ക് അയച്ചുകൊടുക്കാനും തുടര്‍ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും ബാലവേല സംബന്ധിച്ച് ബോധവല്‍കരണം നടത്തുന്നതിനും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























