മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണറായിക്കെതിരെ വിഎസിന്റെ കത്ത്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നിലപാടിനെ വിമര്‍ശിച്ച് വിഎസ് കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന ഇടതുമുന്നണി നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പിണറായിയുടെ പ്രസ്താവന ആശങ്കയുണ്ടാക്കുന്നതാണ്. പാര്‍ട്ടി സെക്രട്ടറിയേറ്റ് മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്‌തോയെന്ന് തനിക്കറിയില്ല.
ഇടതുമുന്നണിയില്‍ വിഷയം ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തണമെന്ന് കത്തില്‍ വിഎസ് ആവശ്യപ്പെടുന്നു. മുല്ലപ്പെരിയാറില്‍ ഏകപക്ഷീയമായി കേരളത്തിന് തീരുമാനം എടുക്കാനാകില്ലെന്നും ഇരു സംസ്ഥാനങ്ങളുടേയും സഹകരണത്തോടെ പുതിയ ഡാം നിര്‍മിക്കാമെന്നാണ് നിയമസഭ പാസാക്കിയ പ്രമേയത്തില്‍ പറയുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ നിലപാട് മാറ്റത്തിനെതിരെ വിമര്‍ശനമുയര്‍ന്നെങ്കിലും പിണറായിയുടെ നിലപാടിനെ വിഎസ് പരസ്യമായി ചോദ്യം ചെയ്യാന്‍ വിഎസ് തയ്യാറായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























