നിയമസഭാസമ്മേളനം നാളെ തുടങ്ങും, 9 മണിക്ക് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, മറ്റന്നാളാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്

പതിനാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ തുടങ്ങും . നാളെയും മറ്റന്നാളുമാണ് സമ്മേളനം. നാളെ 9 മണിക്ക് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ. പ്രോ ടേം സ്പീക്കര്‍ എസ് ശര്‍മ സത്യവാചകം ചൊല്ലിക്കൊടുക്കും. മറ്റന്നാളാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് . പി ശ്രീരാമകൃഷ്ണനാണ് ഭരണപക്ഷത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. വി ശശി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കും.
പുതിയ നിയമസഭയില്‍ 44 പേര്‍ പുതുമുഖങ്ങളാണ്. ഇതില്‍ 3 പേര്‍ വനിതകള്‍. 83 സിറ്റിംഗ് എം എല്‍ എ മാര്‍ വീണ്ടുമെത്തുന്നു. ബിജെപിക്ക് നിയമസഭയില്‍ ആദ്യമായി പ്രാതിനിധ്യമൊരുക്കി ഒ .രാജഗോപാല്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. സ്വതന്ത്രനായി പി സി ജോര്‍ജ്ജും. 2 മുന്‍ മുഖ്യമന്ത്രിമാരുടെ സാന്നിധ്യം ഈ സഭയുടെ പ്രത്യേകതയാണ് . ട്രഷറി ബഞ്ചില്‍ വി എസ് അച്യുതാനന്ദനും പ്രതിപക്ഷനിരയില്‍ ഉമ്മന്‍ ചാണ്ടിയും .
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആദ്യമായി ആ കസേരയില്‍ എത്തുന്നവരാണെന്ന സവിശേഷതയുമുണ്ട്. മറ്റന്നാള്‍ പിരിയുന്ന സഭ പിന്നീട് ഈ മാസം 24 ന് ചേരാനാണ് സാധ്യത. ബജറ്റ് അവതരണം ജൂലൈ 8 ന് നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























