പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി.. പിണറായിയെപ്പോലും ചിരിപ്പിച്ച് ശ്രദ്ധാകേന്ദ്രമായത് പിസിയുടെ സഗൗരവ പ്രതിജ്ഞ

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ പിസിയുടെ പരാജയം മറ്റുകക്ഷികളെക്കാള്‍ ഉപരി ആഗ്രഹിച്ചത് മുഖ്യമന്ത്രി പിണറായിയായിരുന്നു. പലവട്ടം അവിടെയെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും വന്‍ വിജയത്തില്‍ പിസി ജയിച്ചുകയറി. ജയിച്ച ഉടനെ മുഖ്യനെതിരെ വെടിപൊട്ടിക്കുകയും ചെയ്തു. അതേ പിണറായിപോലും ചിരിച്ചു ഇന്ന് പിസിയുടെ സഗൗരവ പ്രതിജ്ഞ കേട്ടപ്പോള്‍. പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങോടെയാണ് സമ്മേളനത്തിന് തുടക്കമായായത്. പ്രോടൈം സ്പീക്കര്‍ എസ് ശര്‍മ്മ മുമ്പാകെയാണ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. അക്ഷരമാല ക്രമത്തിലാണ് അംഗങ്ങള്‍ പ്രതിജ്ഞ ചൊല്ലിയത്. ഇംഗഌഷ് അക്ഷരമാലാക്രമത്തിലാകും അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. നിയമസഭാ സെക്രട്ടറിയുടെ ചുമതലയുള്ള പി ജയലക്ഷ്മിയാണ് അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചത്. സ്പീക്കര്‍ക്ക് അഭിമുഖമായി പ്രത്യേകം തയ്യാറാക്കുന്ന പ്രസംഗപീഠത്തിന് മുമ്പില്‍ നിന്നാകും അംഗങ്ങള്‍ സത്യപ്രതിജ്ഞചെയ്തത്.
140പേരില്‍ വള്ളിക്കുന്നില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പി അബ്ദുള്‍ഹമീദാണ് ആദ്യം സത്യവാചകം ചൊല്ലിയത്. ദൈവനാമത്തിലാണ് പി അബ്ദുള്‍ ഹമീദ് സത്യവാചകം ചൊല്ലിയത്. പിന്നാലെ മഞ്ചേശ്വരത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട അബ്ദുള്‍ റസാഖും സത്യവാചകം ചൊല്ലി. കന്നഡയിലായിരുന്നു മഞ്ചേശ്വരം എംഎല്‍എ സത്യപ്രതിജ്ഞ ചെയ്തത്. ഹൈബി ഈഡന്‍ എംഎല്‍എ ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്തു. സഭയിലെ മുതിര്‍ന്ന അംഗമായ വി എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്തു.
ഇടതുപക്ഷ എംഎല്‍എമാരില്‍ ഭൂരിപക്ഷവും സഗൗരവ പ്രതിജ്ഞ എടുത്തപ്പോള്‍ യുഡിഎഫില്‍ നിന്നും വ്യത്യസ്തമായി നിന്നത് തൃത്താല എംഎല്‍എ വിടി ബല്‍റാമാണ്. സഗൗരവത്തിലാണ് ബല്‍റാം സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം ഏറ്റവും വ്യത്യസ്തമായി സത്യപ്രതജ്ഞ ചെയ്തത് പൂഞ്ഞാറില്‍ നിന്നും വിജയിച്ച പി സി ജോര്‍ജ്ജായിരുന്നു. പി സി ജോര്‍ജ്ജ് സഗൗരവം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സഭയിലെ ഒറ്റയാനായ പി സി ജോര്‍ജ്ജ് സഗൗരവം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയപ്പോള്‍ പലര്‍ക്കും ചിരിവന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ചിരിച്ചുപോയി. സത്യപ്രതിജ്ഞയ്ക്ക് ശേഷം വി എസ് അച്യുതാനന്ദനെയും കണ്ടു ജോര്‍ജ്ജ്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം സീറ്റിന്റെ ക്രമീകരണങ്ങളുമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമല്ല വി എസ്സും മുന്‍നിരയില്‍ തന്നെ സീറ്റ് ലഭിക്കും. ഘടകകക്ഷി മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, മാത്യു ടി.തോമസ് എന്നിവരോടൊപ്പം കക്ഷിനേതാക്കള്‍ക്കും മുന്‍നിരയില്‍ തന്നെ ഇരിപ്പിടം ലഭിക്കും. ഇത്തവണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കൊപ്പം, മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍പില്‍തന്നെയാണ് സീറ്റ്. മുന്‍സ്്പീക്കര്‍മാരാരും സഭയില്‍ അംഗങ്ങളായില്ല എന്നതും ശ്രദ്ധേയമാണ്. കേരള രാഷ്ട്രീയത്തില്‍ താമര വിരിയിച്ച ഒ.രാജഗോപാലും മുന്‍നിരക്കാരനാവും. പക്ഷെ മൂന്നു മുന്നണികളെയും തോല്‍പ്പിച്ച ഏകാംഗ പോരാളി പി.സി.ജോര്‍ജിന് പിറകിലാണ് ഇരിപ്പിടം.
കഴിഞ്ഞ നിയമസഭയിലെ 83 പേര്‍ ഇക്കുറി വീണ്ടും സഭയിലെത്തും. ഇക്കുറി എട്ട് വനിതകളും സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എട്ടുപേരും എല്‍ഡിഎഫ് പ്രതിനിധികളാണ്. ഇവരില്‍ രണ്ടുപേര്‍ മന്ത്രിമാരാണ്. സിനിമാതാരമായ കെ ബി ഗണേശ്കുമാര്‍ വീണ്ടും എത്തുമ്പോള്‍ താരം മുകേഷ് പുതുമുഖമായാണ് എത്തുന്നത്. രണ്ടുപേരും എല്‍ഡിഎഫ് പ്രതിനിധികളായും. പട്ടാമ്പിയില്‍നിന്ന് വിജയിച്ച മുഹമ്മദ് മുഹ്‌സിന്‍ ആണ് സഭയിലെ 'ബേബി'. 30 വയസ്സാണ് പ്രായം. 92 വയസ്സുള്ള വി എസ് അച്യുതാനന്ദനാണ് പ്രായത്തില്‍ മുന്നില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























