നന്മ മനസ്സ്...മാര്‍ ജേക്കബ് മുരിക്കന്‍ ഇനി സൂരജിന്റെ ജീവന്റെ ഭാഗം: ബിഷപ്പിന്റെ വൃക്ക സൂരജില്‍ തുന്നിച്ചേര്‍ത്തു

നല്ലിടയന്റെ നല്ലമനസ്സിന് നേരെ തൊഴുകൈകള്‍ നീട്ടി സൂരജിന്റെ കുടുംബം. ശസ്ത്രക്രിയ വിജയം. പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സ്‌നേഹത്തോടെ പകുത്തുനല്‍കിയ വൃക്ക സൂരജിന്റെ ശരീരത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഇന്നലെ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന അവയവമാറ്റ ശസ്ത്രക്രിയയിലൂടെയാണ് കത്തോലിക്കാ സഭയുടെ കാരുണ്യവര്‍ഷത്തില്‍ ബിഷപ് മുരിക്കന്‍ കാരുണ്യത്തിന്റെ പ്രതീകമായത്.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ജീവനക്കാരനായ സൂരജ് (31) ഒരു വര്‍ഷമായി അനുയോജ്യമായ വൃക്ക ലഭിക്കാനായി കാത്തിരിക്കുകയായിരുന്നു. മൂത്രത്തിലെ അണുബാധ ചികില്‍സിക്കുന്നതിനിടെ നടത്തിയ പരിശോധനയിലാണ് സൂരജിന് ജന്മനാ ഒരു വൃക്ക മാത്രമേ ഉള്ളൂ എന്നും അതിനും തകരാറുണ്ടെന്നും കണ്ടെത്തിയത്. തുടര്‍ന്ന് കിഡ്‌നി ഫെഡറേഷനുമായി ബന്ധപ്പെട്ട് കാത്തിരിക്കുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സൂരജിനു തന്റെ വൃക്ക അനുയോജ്യമാകുമെന്ന് പരിശോധനകളില്‍ തെളിഞ്ഞതോടെ ഒട്ടും വൈകാതെ തന്നെ അവയവമാറ്റം നടത്താന്‍ തീരുമാനിക്കുകയായിരുന്നു ഈ വൈദികശ്രേഷ്ഠന്‍.
വി.പി.എസ്. ലേക്‌ഷോര്‍ ആശുപത്രിയിലെ യൂറോളജിസ്റ്റുമാരായ ഡോ. ജോര്‍ജ് പി. ഏബ്രഹാം, ഡോ. പി. ഡാറ്റ്‌സണ്‍ ജോര്‍ജ്, നെഫ്രോളജിസ്റ്റുമാരായ ഡോ. എബി ഏബ്രഹാം, ഡോ. ജിതിന്‍ എസ്. കുമാര്‍, ചീഫ് ഓഫ് സ്റ്റാഫും അത്യാഹിത ചികില്‍സാ വിഭാഗം മേധാവിയുമായ ഡോ. മോഹന്‍ മാത്യു, ഡോ. മത്തായി സാമുവല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിദഗ്ദധ സംഘം അവയവമാറ്റ ശസ്ത്രക്രിയയ്ക്കും ചികില്‍സകള്‍ക്കും നേതൃത്വം നല്‍കി. ഇന്നലെ ഉച്ചയോടെ നടന്ന അവയവമാറ്റ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോ. ജോര്‍ജ് പി. ഏബ്രഹാമും ഡോ. എബി ഏബ്രഹാമും അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























