സെന്‍കുമാര്‍ പരാതി നല്‍കി

സ്ഥാനമാറ്റത്തിനെതിരെ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കി. തന്നെ സ്ഥലം മാറ്റിയ നടപടി കേരള പൊലീസ് ആക്ടിന്റെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. സെന്‍കുമാറിന്റെ പരാതിയില്‍ നോട്ടീസ് അയക്കാന്‍ ട്രൈബ്യൂണല്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രത്തിനും കേരളത്തിനും കത്തയക്കാനാണ് തീരുമാനം.
വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോള്‍ പൊലീസ് മേധാവിയുടെ സ്ഥാനത്ത് നിന്നും ,സെന്‍കുമാറിനെ മാറ്റി പകരം ലോക്‌നാഥ് ബെഹ്‌റയെ ആ സ്ഥാനത്ത് നിയമിക്കുകയായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാര്‍. ഇതിനെതിരെയാണ് അദ്ദേഹം ദേശീയ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. പൊലീസ് ഹൗസിങ്ങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മേധാവിയായാണ് സെന്‍കുമാറിനെ പുതുതായി നിയമിച്ചിട്ടുളളത്.
മേധാവി സ്ഥാനത്തു നിന്ന് നീക്കിയ നടപടിയില്‍ ചട്ടലംഘനമുണ്ടെന്നും സുപ്രീംകോടതി വിധിക്കും പൊലീസ് ആക്ടിനും വിരുദ്ധമായ നടപടിയാണിതെന്നും ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും സെന്‍കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























