ജിഷയുടെ ഘാതകന്‍ ഇവനാണ്

സാക്ഷി മൊഴികളുടെ സഹായത്തോടെ പുതിയ അന്വേഷണ സംഘം ജിഷയുടെ ഘാതകന്റെ രേഖാ ചിത്രം പുറത്തു വിട്ടു. ജിഷയുടെ കൊലപാതകത്തിന് ശേഷം സംശയാസ്പതമായി കണ്ടെന്നു പറയുന്ന ആളുടെ രേഖാ ചിത്രമാണ് പോലീസ് പുറത്തു വിട്ടിരിക്കുന്നത്. വെളുത്ത് അഞ്ച് അടിയിലധികം ഉയരം തോന്നിക്കുന്ന ഇയാളെ കുറിച്ച എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എറണാകുളം റൂറല്‍ ഡിപിസി 9497996979, പെരുമ്പാവൂര്‍ ഡിവൈഎസ്പി 9497990078, കുറുപ്പംപടി എസ്‌ഐ 9497987121 ഈ നമ്പരില്‍ അറിയിക്കണമെന്ന് അന്വേഷണ സംഘം അറിയിച്ചു
ജിഷ കൊല്ലപ്പെട്ട ദിവസം സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളുടെ രേഖാചിത്രങ്ങളാണ് പുതുതായി തയാറാക്കിയത്. ജിഷയുടെ വീടിനു പുറത്തുകണ്ട ആളുടെ രേഖാചിത്രം നേരത്തേ തയാറാക്കിയെങ്കിലും അതുമായി സാമ്യമുള്ള ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പുതിയ രേഖാചിത്രം കൊലപാതകത്തിന് ശേഷം ജിഷയുടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് കരുതുന്നയാളുടേതാണ്. ഇയാളുടെ പുതിയ രേഖാചിത്രം അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വരച്ചതില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്.
ആദ്യം തയ്യാറാക്കിയ രേഖാചിത്രം ജിഷയുടെ വീടിനുസമീപത്തെ ഇരിങ്ങോള്‍ക്കാവില്‍ സംശയാസ്പദമായി കണ്ട 30,40 വയസ് തോന്നിക്കുന്ന ആളുടേതായിരുന്നു. ജിഷ കൊല്ലപ്പെട്ട ദിവസം ഇരിങ്ങോള്‍ക്കാവില്‍ കണ്ട ഇയാളെക്കുറിച്ച് വിവരം നല്‍കിയത് അന്നു കാവിലെത്തിയ ചില വിദ്യാര്‍ത്ഥികളാണ്. ജിഷയുടെ കുറ്റവാളിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























