അവസാനം രാജേട്ടന്‍ വഴി തെളിച്ചു..... കേരള നിയമസഭയില്‍ താമരവിരിയിച്ച ഒ രാജഗോപാല്‍ സത്യപ്രതിജ്ഞ ചെയ്തു.. ബിജെപിയിലെ പ്രമുഖര്‍ ഗ്യാലറിയില്‍ കാഴ്ച്ചക്കാരായി...

ആന്റണിയുടെ പരിഹാസത്തിന് ചുട്ട മറുപടി നല്‍കി ഒ രാജഗോപാലിന്റെ രംഗപ്രവേശം നിയമസഭയില്‍. ചരിത്രം കുറിച്ച രാജേട്ടന് സീറ്റും മുന്‍നിരയില്‍ത്തന്നെ. ബിജെപിക്ക് സീറ്റ് കിട്ടണമെങ്കില്‍ നിയമസഭയില്‍ പാസെടുക്കണമെന്നായിരുന്നു ആന്റണി പരിഹസിച്ചത്. നിരവധി ഇലക്ഷനില്‍ കപ്പിനും ചുണ്ടിനുമിടയില്‍ വിജയം ചോര്‍ന്നുപോയ രാജഗോപാലിന് ഇത് മധുരപ്രതികാരമായി. ആദ്യമായാണ് ബിജെപി അംഗം നിയമസഭയുടെ ഭാഗമാകുന്നത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാജഗോപാല്‍ സഭയിലെത്തിയത്. നിയമസഭയില്‍ രാജഗോപാലിന്റെ കന്നി വരവാണ്. അതുകൊണ്ട് തന്നെ പിന്‍ സീറ്റിലായിരിക്കണം സീറ്റ്. എന്നാല്‍ ബിജെപിയുടെ പ്രതിനിധിയാണ് രാജഗോപാല്‍. ഒരു അംഗമാത്രമുള്ളതിനാല്‍ പാര്‍ലമെന്ററീ പാര്‍ട്ടിയുടെ നേതാവ്. ഇന്ത്യയിലെ പ്രധാന ദേശീയ കക്ഷിയായ ബിജെപിയുടെ നേതാവിന് മുന്‍നിരയില്‍ സ്ഥാനം നല്‍കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് ഒറ്റ അംഗമായിട്ടും രാജഗോപാല്‍ ആദ്യ സ്ഥാനത്ത് എത്തിയത്. പ്രതിപക്ഷ നിരയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തൊട്ടടുത്താണ് രാജഗോപാലിന്റെ ഇരിപ്പിടം. സഭയിലെത്തിയ മുതിര്‍ന്ന നേതാവിനെ രാഷ്ട്രീയം മറന്ന് എല്ലാവരും സ്വീകരിക്കുകയും ചെയ്തു.
കവടിയാറിലെ വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു നിയമസഭയിലേക്കുള്ള രാജഗോപാലിന്റെ യാത്ര. സഭയില്‍ കാവി നിറത്തിലെ ജുബയും കഴുത്തില്‍ പാര്‍ട്ടി പതാകയുടെ നിറമുള്ള ഷാളുമണിഞ്ഞ് ഒറ്റയ്ക്ക് സഭയ്ക്കുള്ളിലേക്ക് രാജഗോപാല്‍ എത്തി. രാവിലെ എട്ട് അന്‍പതോടെയായിരുന്നു അത്. പ്രതിപക്ഷ നിരയെ ലക്ഷ്യമാക്കിയായിരുന്നു നടത്തം. എത്തിയത് മുസ്ലിം ലീഗ് എംഎല്‍എമാരുടെ മുന്നില്‍. എല്ലാവരും കൈകൊടുത്ത് രാജഗോപാലിനെ സ്വീകരിച്ചു. സ്വന്തം ഇരിപ്പടം ചോദിച്ചു മനസ്സിലാക്കി മുന്‍നിരയില്‍ ഗൗരവം വിടാതെ സത്യപ്രതിജ്ഞയ്ക്കായി തന്റെ ഊഴം കാത്ത് രാജഗോപാല്‍ ഇരുന്നു.
ബിജെപിക്ക് ഇത് ചരിത്ര മുഹൂര്‍ത്തമാണ്. കേരള നിയസഭയില്‍ നേമത്തെ പ്രതിനിധിയായി രാജഗോപാല്‍ എത്തിയത് അതുകൊണ്ട് തന്നെ ചാനലുകള്‍ക്കും പ്രിയപ്പെട്ടതായി. ഓരോ അംഗത്തിന്റേയും സത്യപ്രതിജ്ഞയുടെ ഇടവേളകളില്‍ രാജഗോപാലിനെ ചാനലുകള്‍ താരമാക്കി കാട്ടി. ഗാലറിയിലെ ബിജെപി നേതാക്കളെ എടുത്തു കാട്ടി. സത്യപ്രതിജ്ഞയ്ക്കായി ഒന്നര മണിക്കൂര്‍ രാജഗോപാലിന് കാത്തിരിക്കേണ്ടി വന്നു. അക്ഷരമാലാ ക്രമത്തില്‍ നിയമസഭാ സെക്രട്ടറി രാജഗോപാലിന്റെ പേരു വിളിച്ചത് പത്ത് മുപ്പത്തിയാറോടെയായിരുന്നു. കന്നിക്കാരന്റെ പതര്‍ച്ചയില്ലാതെ രാജഗോപാല്‍ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് ഒപ്പിട്ട് അംഗവുമായി. സഗൗരവവും ദൈവനാമത്തിലുമാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചെയ്തത്. നേമം നിയോജക മണ്ഡലത്തില്‍ നിന്ന് 8,671 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജഗോപാല്‍ വിജയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























