ആ ഭാഗ്യം എനിക്ക് ലഭിച്ചു : ദുല്‍ഖര്‍

മലയാളത്തില്‍ ഒരു നടനും ലഭിയ്ക്കാത്ത ഒരു ഭാഗ്യമാണത്. പെറ്റ ഉമ്മയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു. അതിന് വാപ്പച്ചി സാക്ഷി. പറഞ്ഞുവരുന്നത് ആരെ കുറിച്ചാണെന്ന് അറിയാമായിരിക്കുമല്ലോ. അതെ സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാന് തന്നെ. ആനന്ദ് ടിവി പുരസ്‌കാരം ദുല്‍ഖര്‍ സല്‍മാന്‍ സ്വീകരിച്ചത് ഉമ്മ സുല്‍ഫത്തില്‍ നിന്നാണ്. അതിന് സാക്ഷിയായി സദസ്സില്‍ വാപ്പ മമ്മൂട്ടിയും ഉണ്ടായിരുന്നു.യൂറോപിലെ ആദ്യ മലയാളം ചാനലായ ആനന്ദ് ടിവി സംഘടിപ്പിച്ച അവാര്‍ഡ് നിശയിലായിരുന്നു ദുല്‍ഖറിന് ഈ മഹാഭാഗ്യം ഉണ്ടായത്. മെയ് 28 ന് മാഞ്ചസ്റ്ററില്‍ വച്ചായിരുന്നു ഈ അവാര്‍ഡ് നിശ നടന്നത്.മമ്മൂട്ടി, മംമ്ത മോഹന്‍ദാസ്,വിജയ് യേശുദാസ്, മനോജ് കെ ജയന്‍, പാര്‍വ്വതി, ഇഷ തല്‍വാര്‍, ജുവല്‍ മേരി, തുടങ്ങിയ പ്രമുഖരാല്‍ താരസമ്പന്നമായിരുന്നു അവാര്‍ഡ് നിശ. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























