മുല്ലപ്പെരിയാറില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം: നാലു കല്ലുമായി ചെന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് കെട്ടാനാവില്ല,പുതിയ അണക്കെട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ല

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. നാലു കല്ലുമായി ചെന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് കെട്ടാനാവില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇതിന് കേന്ദ്രത്തിന്റേയും തമിഴ്‌നാടിന്റെയും സഹകരണം ആവശ്യമാണ്. പുതിയ അണക്കെട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ല. കേരളവും തമിഴ്‌നാടും ചേര്‍ന്നാണ് അണക്കെട്ട് നിര്‍മിക്കേണ്ടത്. മുല്ലപ്പെരിയാര്‍ സമരസമിതി പ്രവര്‍ത്തകര്‍ തന്നെ വന്നു കണ്ടിരുന്നു. തനിക്കും പാര്‍ട്ടിക്കും മുല്ലപ്പെരിയാറില്‍ ഡാം വേണ്ടെന്ന അഭിപ്രായമില്ല. അന്താരാഷ്ട്ര സമിതിയെക്കൊണ്ട് ഡാമിന്റെ ബലക്ഷയം പരിശോധിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയെന്നും പിണറായി പറഞ്ഞു. അഴിമതിക്കാര്‍ പുതിയ അടവുകളുമായി രംഗത്ത് എത്തുന്നുണ്ട്. അവരോട് തനിക്ക് ഒന്നെ പറയാനുള്ളു. വീട്ടുകാരുമൊത്ത് കുടുംബത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നതല്ലേ നല്ലത്. നിയമനടപടിയെ പ്രതികാരമായിട്ട് കാണരുത്. ആരോടും പ്രതികാരം ചെയ്യാനല്ല അധികാരത്തിലെത്തിയത്. നിയമനടപടി നേരിടുന്നവരെ വഴിവിട്ട് സഹായിക്കില്ലെന്നും പിണറായി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























