ബിജെപിയുടെയും പി.സി.ജോര്‍ജിന്റെയും വോട്ടുവേണ്ടെന്ന് ചെന്നിത്തല

കുന്നത്തുനാട് എംഎല്‍എ വി.പി.സജീന്ദ്രന്‍ യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എ ഒ.രാജഗോപാലിന്റെയും പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെയും വോട്ട് വേണ്ടെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. പൊന്നാനി എംഎല്‍എ ശ്രീരാമകൃഷ്ണനാണ് ഇടതുപക്ഷത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. സുപ്രീം കോടതിയില്‍ തമിഴ്‌നാടിന്റെ വാദത്തിന് ബലമേകുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ഇതു തിരുത്തിയേ തീരൂവെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























