ഒരുമുഴം മുമ്പേ...സിപിഎമ്മിന്റെ കണ്ണിലെ കരടായ ക്ലിഫ്ഹൗസ് സമര ഫെയിം സന്ധ്യ ജോലി ഉപേക്ഷിച്ചു

മന്ത്രിയുടെ ശാസന എത്തുന്നതിന് മുമ്പേ കിട്ടിയ ജോലി ഉപേക്ഷിച്ച് സന്ധ്യ. എല്‍ഡിഎഫിന് ഏറ്റസ്വും നാണക്കേടുണ്ടാക്കിയ ' ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച വീട്ടമ്മ കിട്ടിയ ജോലി ഉപേഷിച്ചതായി സൂചന .ക്‌ളിഫ്ഫ് സമരത്തിനു പരാജയത്തിലേക്ക് ഉയര്‍ന്ന ജനരോക്ഷ പ്രതികരനാമം എന്ന് സര്‍ക്കാരും മീഡിയായും ഉയര്‍ത്തിക്കാട്ടിയത് സന്ത്യ എന്ന ഈ വീട്ടമ്മയുടെ പ്രതികരണമായിരുന്നു.സി.പി.എമ്മിനെ ഈ സംഭവം പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു.സമരം പൊളിഞ്ഞതില്‍ സര്‍ക്കാരും സന്തോഷിച്ചു .പകരം പാരിതോഷികമായി യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ജോലിയാണിപ്പോള്‍ വീട്ടമ്മ സന്ധ്യ രാജിവച്ചൊഴിഞ്ഞതെന്നു റിപ്പോര്‍ട്ടുകള്‍. ശംഖുമുഖം സ്‌പോര്‍ട്‌സ് അതോറിറ്റിയിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സന്ധ്യക്ക് നിയമനം നല്‍കിയത്. എന്നാല്‍ എല്‍ഡിഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സന്ധ്യ ജോലി രാജിവയ്ക്കുകയായിരുന്നു.
സിപിഎമ്മിന്റെ കണ്ണിലെ കരടായ തനിക്ക് ഇപി ജയരാജന്‍ കായികമന്ത്രിയായതോടെ രക്ഷയില്ലെന്ന് മനസിലാക്കിയ സന്ധ്യ ജോലി ഉപേക്ഷിക്കുകയായിരുന്നു. അനധികൃതമായി സന്ധ്യക്ക് നിയമനം നല്‍കിയത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് അംഗീകരിക്കുകയായിരുന്നുവെന്ന് മുന്‍സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടിപി ദാസന്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























