Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാപ്പുവിനെ മുക്കി... അന്വേഷണവുമായി പോലീസും നാട്ടുകാരും; ജിഷ വധക്കേസില്‍ നിര്‍ണായമായ വഴിത്തിരിവിലേക്ക്

13 JUNE 2016 02:16 AM IST
മലയാളി വാര്‍ത്ത.

ജിഷയുടെ പിതാവായ പാപ്പുവിന്റെ തിരോധാനത്തിന്റെ സത്യമറിയാന്‍ പൊലീസും നാട്ടുകാരും പരിശ്രമിക്കുകയാണ്. കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു കുറുപ്പംപടി ചെറുകുന്നത്തെ വീട്ടിലെത്തിയിട്ട് ദിവസങ്ങളായെന്നാണ് നാട്ടില്‍ നിന്നും ലഭിക്കുന്ന വിവരം. പൊലീസില്‍നിന്നും ലഭിക്കുന്ന സൂചനകളും ഇതുതന്നെ. അതിനിടെ പാപ്പു തന്നെടൊപ്പമുണ്ടെന്ന സൂചനയാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കുന്നത്. കേസ് അന്വേഷിക്കുന്ന എഡിജിപി സന്ധ്യ ആവശ്യപ്പെട്ടാല്‍ പാപ്പുവിനെ ഹാജരാക്കുമെന്നും ജോമോന്‍ വ്യക്തമാക്കി.
മകളുടെ പിതൃത്വം സംബന്ധിച്ച് മനുഷ്യവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തപുരയ്ക്കലിന്റെ ആരോപണത്തിനെതിരെ കുറുപ്പംപടി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പാപ്പു ശ്രദ്ധയില്‍പ്പെടുന്നത്. പെരുമ്പാവൂരിലെ യു ഡി എഫ് നേതാവാണ് ജിഷയുടെ പിതാവെന്നും സ്വത്ത് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ ജിഷയെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് ജോമോന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്നത്. ദളിതനായ തനിക്കെതിരെയുള്ള ആരോപണം തന്റെ പിതൃത്വത്തെ അപമാനിക്കാന്‍ ലക്ഷ്യമിട്ടാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പാപ്പു പൊലീസില്‍ പരാതി നല്‍കിയത്. ഇതുപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കുറ്റുപ്പംപടി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
അറസ്റ്റ് നടപടികള്‍ പുരോഗമിക്കവേ ജോമോനെതിരെയുള്ള പരാതി തന്റെ അറിവോടെയല്ലെന്നും സമീപവാസിയായ അശമന്നൂര്‍ പഞ്ചായത്ത് മെമ്പര്‍ അനിലും പൊലീസുകാരനായ വിനോദും തന്നെ തെറ്റിദ്ധരിപ്പിച്ച് വെള്ളപ്പേപ്പറില്‍ ഒപ്പിട്ടുവാങ്ങുകയായിരുന്നെന്നും വെളിപ്പെടുത്തി പാപ്പു രംഗത്തെത്തിയതോടെ പൊലീസ് ഈ പരാതിയിന്മേലുള്ള നടപടികള്‍ മരവിപ്പിച്ചു. ഇതിനിടെ അവശനായ പാപ്പുവിനെ ചികത്സക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ച് മാദ്ധ്യമങ്ങളെ കണ്ടപ്പോഴും ജോമോനെതിരെയുള്ള പരാതിയില്‍ താന്‍ കബളിപ്പിക്കപ്പെട്ടതായി പാപ്പു പറഞ്ഞിരുന്നു. ഇതിനു ശേഷം തിരുവനന്തപുരത്ത് ജോമോന്‍ പുത്തന്‍പുരയ്ക്കലിനൊപ്പമാണ് പാപ്പുവിനെ മാദ്ധ്യമങ്ങള്‍ കണ്ടത്. ഡിജിപിക്ക് പരാതി സമര്‍പ്പിക്കാനെത്തിയപ്പോഴും മുഖ്യമന്ത്രിയെ കണ്ടപ്പോഴും പാപ്പുവിനൊപ്പം ജോമോനുമുണ്ടായിരുന്നു.
ഇതിനടുത്ത ദിവസങ്ങളിലോ പിന്നീടോ പാപ്പു നാട്ടിലെത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. ഏതാനും ദിവസം എറണാകുളം ഗവണ്‍മെന്റ് റസ്റ്റ് ഹൗസില്‍ ജോമോന്‍ മുറിയെടുത്ത് താമസിച്ചിരുന്നെന്നും ഈ ദിവസങ്ങളില്‍ പാപ്പുവും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നെന്നും പറയപ്പെടുന്നു. ഇതിനുശേഷമാണ് ഡിജിപിക്ക് പരാതി സമര്‍പ്പിക്കുന്നതിനായി ഇരുവരും തിരുവനന്തപുരത്തെത്തിയത്. നിലവിലെ സാഹചര്യത്തില്‍ പാപ്പുവിനെ സംരക്ഷിക്കുന്നത് ജോമോന്‍ പുത്തന്‍പുരയ്ക്കലാണെന്നാണ് പൊലീസിന്റെയും നാട്ടുകാരുടെയും അനുമാനം. തനിക്കെതിരെയുള്ള കേസില്‍ പാപ്പുവിന് മനം മാറ്റമുണ്ടാവുമോ എന്ന ഭയത്താലാവാം മദ്യപാനി കൂടിയായ പാപ്പുവിനെ ജോമോന്‍ സംരക്ഷിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ജിഷയെ ജനമധ്യത്തില്‍ മോശക്കാരിയായി ചിത്രീകരിക്കാന്‍ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ കുറെ ദിവസങ്ങളായി പത്രങ്ങളില്‍ കളവായി വാര്‍ത്ത കൊടുക്കുന്നതായും ഡിജിപിയോട് പാപ്പു പരാതിപ്പെട്ടിരുന്നു. ഇതും കേസ് അട്ടിമറിക്കാനാണെന്നാണ് പാപ്പു പറയുന്നത്.
എഡിജിപി. ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണം വഴിതെറ്റിക്കാനും അട്ടിമറിക്കാനും ചില ഉദ്യോഗസ്ഥര്‍ കടന്നുകൂടിയിട്ടുണ്ടെന്നും പാപ്പു ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇത് പൊലീസിലെ ചിലരുടെ ശത്രുതയ്ക്ക് ഇടയാക്കി.
ഈ ഭീഷണിയെ നേരിടാനാണ് പാപ്പുവിനെ ജോമോന്‍ മാറ്റി നിര്‍ത്തിയിരിക്കുന്നതെന്നാണ് നല്‍കുന്ന സൂചന. ഇതു സംബന്ധിച്ച ആദ്യ പ്രതികരണങ്ങളോട് ഒന്നും അറിയില്ലെന്ന നിലപാടാണ് ജോമോന്‍ എടുത്തത്. എന്നാല്‍ പിന്നീട് സത്യത്തിലേക്കുള്ള സൂചനയും നല്‍കി. ഇതിലാണ് പാപ്പു തന്നോടൊപ്പമുണ്ടെന്ന വിശദീകരണമെത്തിയത്. കേസ് അന്വേഷണം നടത്തുന്നത് എഡിജിപി സന്ധ്യയാണ്. എഡിജിപി ആവശ്യപ്പെട്ടാല്‍ പാപ്പു അപ്പോള്‍ തന്നെ പൊലീസിന് മുന്നിലെത്തും. അല്ലാതെ ആരോപണവിധേയര്‍ക്ക് മുമ്പില്‍ പാപ്പുവെത്തുന്നത് അപകടമാണെന്നും തിരിച്ചറിയുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് അനുകൂലമായി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് പാപ്പുവിനെ തെരയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (38 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (52 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (57 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends