Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മുഖ്യമന്ത്രിക്ക് വിഎസിന്റെ പേരില്‍ രണ്ടു കത്ത്; വ്യാജമായി തയ്യാറാക്കിയതാവാമെന്ന് വിഎസിന്റെ ഓഫീസ്, കത്തുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് നളിനിനെറ്റോ

06 JULY 2016 11:32 PM IST
മലയാളി വാര്‍ത്ത.

ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷസ്ഥാനം കാബിനറ്റ് റാങ്കോടെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന വി.എസ്.അച്യുതാനന്ദന്റെ പേരില്‍ മുതിര്‍ന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്കു കത്ത്. അഴിമതിക്കാരായ ഒന്‍പത് ഉദ്യോഗസ്ഥരെ താക്കോല്‍സ്ഥാനങ്ങളില്‍ നിയമിക്കരുതെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് എഴുതിയിരിക്കുന്നത്. ഒപ്പം വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പില്‍ നിന്ന് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു കത്തും ചര്‍ച്ചയാകുകയാണ്. എന്നാല്‍ ഇങ്ങനെ കത്തുകള്‍ എഴുതിയിട്ടില്ലെന്നും ഇതു വ്യാജമായി തയ്യാറാക്കിയതാവാമെന്നുമാണു വി.എസ്.അച്യുതാനന്ദന്റെ ഓഫിസ് അറിയിച്ചത്. കത്തിന്റെ ഉറവിടത്തെക്കുറിച്ചു ഗൗരവമായ സംശയങ്ങള്‍ ഉണ്ടെന്നു വിഎസിനോട് അടുപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടി.
ഐഎഎസ്- ഐപിഎസ് തലപ്പത്തെ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്കെതിരെ അക്കമിട്ട് ആരോപണങ്ങള്‍ നിരത്തിയാണു കത്ത്. അഴിമതിമുക്തമായ ഭരണസംവിധാനത്തില്‍ സര്‍ക്കാരിന്റെ ദൈനംദിന ഇടപാടുകളുമായി ബന്ധപ്പെടുന്ന ഒരു തസ്തികയിലും ഇവര്‍ക്കു നിയമനം നല്‍കരുതെന്നാണ് ആവശ്യം. 'അഭിവാദനങ്ങളോടെ വി.എസ്.അച്യുതാനന്ദന്‍' എന്ന ഭാഗത്ത് 'ഒപ്പ്' എന്നു മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. യഥാര്‍ഥത്തില്‍ ഒപ്പിട്ടിട്ടില്ല. വി.എസ് ഇങ്ങനെ ഒപ്പിടാതെ കത്തയയ്ക്കാറില്ലെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കി. വി.എസ്.അച്യുതാനന്ദന്‍ എംഎല്‍എ എന്ന പേരില്‍ ലെറ്റര്‍പാഡും അച്ചടിച്ചു കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ കത്തെഴുതിയ ജൂണ്‍ ഒന്നിനു തന്നെ വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെയും മറ്റൊരു കത്തുണ്ട്. 

അദാനിയുമായുള്ള ധാരണാപത്രം റദ്ദാക്കി, സര്‍ക്കാരിന്റെ അധീനതയില്‍ തന്നെ തുറമുഖം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ളതാണ് ഈ കത്ത്. ഇതില്‍ വിഎസിന്റെ ഒപ്പുണ്ട്. എന്നാല്‍ ഈ ഒപ്പും വ്യാജമാണെന്ന് ഓഫിസ് വ്യക്തമാക്കി. രണ്ടു കത്തുകളും തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയും വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (52 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends