കൃഷിമന്ത്രിയുടെ റെയ്ഡ്; ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നത് മൂന്നാംകിട ഉത്പന്നങ്ങള്‍

കര്‍ഷകരില്‍ നിന്നും കാര്‍ഷികോത്പന്നങ്ങള്‍ നേരിട്ട് വാങ്ങി കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏജന്‍സിയായ ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ വന്‍തട്ടിപ്പ് നടന്നതായി കണ്ടെത്തി. കര്‍ഷകരില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങാതെ തമിഴ്‌നാട്ടില്‍ നിന്ന് വാങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കുന്നതായി ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ മാര്‍ക്കറ്റില്‍ റെയ്ഡ് നടത്തി. കൃഷി സെക്രട്ടറി രാജു നാരായണ സ്വാമിയും മറ്റ് ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തു.
ചാലമാര്‍ക്കറ്റില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എടുക്കുന്ന മൂന്നാംകിട പച്ചക്കറികളാണ് ഉപഭോക്താക്കള്‍ക്ക് വന്‍വിലയ്ക്ക് വിറ്റഴിക്കുന്നതെന്ന് കൃഷിമന്ത്രി പിന്നീട് പ്രതികരിച്ചു. തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലയുടെ പുരോഗതിക്കുവേണ്ടി കൃഷിവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടത്തുന്നതാണ് വേള്‍ഡ് മാര്‍ക്കറ്റ്. ലോകബാങ്കിന്റെയടക്കം സഹായവും ഈ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തിനുണ്ട്. എന്നിട്ടും ജനങ്ങളോട് കാണിക്കുന്ന വഞ്ചനയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























