Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ജാമ്യമില്ലാ കേസ് പ്രതിയെ പികെ അബ്ദുറബ്ബ് പോലീസ് സ്‌റ്റേഷനില്‍നിന്നും ഇറക്കികൊണ്ടുപോയി; പെരുന്നാള്‍ ആഘോഷിച്ച് തിരിച്ചെത്തിക്കാമെന്ന് എംഎല്‍എ

07 JULY 2016 03:30 AM IST
മലയാളി വാര്‍ത്ത.

ജാമ്യമില്ലാ വകുപ്പുപ്രകാരം പോലീസ് അറസ്റ്റുചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകനെ തിരൂരങ്ങാടി എംഎല്‍എയും മുന്‍ മന്ത്രിയുമായ പികെ അബ്ദുറബ്ബിന്റെ നേതൃത്വത്തിലുള്ള മുസ്ലിംലീഗ് സംഘം പോലീസ് സ്‌റ്റേഷനില്‍ ഇറക്കിക്കൊണ്ടുപോയി. ദളിത് സ്ത്രീയെ ജാതിപ്പേര് വിളിച്ച് തടഞ്ഞുവച്ച കേസിലെ പ്രതിയായ യൂത്ത് ലീഗ് പ്രവര്‍ത്തകനായ ചാപ്പപ്പടി പടനകത്ത് മുജീബി (30)നെയാണ് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍നിന്ന് എംഎല്‍എ അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ ഇറക്കിക്കൊണ്ടുപോയത്. 

പെരുന്നാള്‍ ആഘോഷിക്കാനാണെന്ന് പറഞ്ഞാണ് എംഎല്‍എ പ്രതിയെ സ്‌റ്റേഷനില്‍ നിന്ന് ഇറക്കികൊണ്ടു പോയത്. അടുത്ത ദിവസം ഹാജരാക്കാമെന്ന എംഎല്‍എയുടെ ജാമ്യത്തിലാണ് പ്രതിയെ നല്‍കിയതെന്നാണ് പോലീസ് ഭാഷ്യം. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തിരൂര്‍ ഡിവൈഎസ്പി സന്തോഷിന്റെ നിര്‍ദേശപ്രകാരം ചൊവ്വാഴ്ച വൈകിട്ട് പരപ്പനങ്ങാടിയില്‍നിന്നാണ് എസ്‌ഐ ജിനേഷ് മുജീബിനെ അറസ്റ്റുചെയ്തത്. 

കഴിഞ്ഞ ഏപ്രില്‍ 25ന് ബീച്ചില്‍ കുടുംബസമേതം എത്തിയ നഗരസഭാംഗം മണ്ണാറയില്‍ സുമംഗലിയെ മുജീബ് തടഞ്ഞുവച്ച് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതാണ് കേസ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ കുത്തക സീറ്റായ 40ാം ഡിവിഷന്‍ പിടിച്ചെടുത്തതിലുള്ള രോഷമായിരുന്നു മുജീബിന്റെ നേതൃത്വത്തില്‍ നടന്ന അതിക്രമം. കൊന്നിട്ടാണെങ്കിലും ഉപതെരഞ്ഞെടുപ്പ് നടത്തി ഡിവിഷന്‍ പിടിച്ചെടുക്കുമെന്ന് ഭീഷണിയും ഉയര്‍ത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ കേസെടുത്തെങ്കിലും യുഡിഎഫ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുജീബിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. പ്രതിയെ പിടിച്ചയുടന്‍ ലീഗുകാര്‍ പോലീസ് സ്‌റ്റേഷനുമുമ്പില്‍ തടിച്ചുകൂടുകയായിരുന്നു. 

ലീഗുകാര്‍ അറിയിച്ചതനുസരിച്ച് സ്‌റ്റേഷനിലെത്തിയ പികെ അബ്ദുറബ്ബ് മുജീബിനെ ഇറക്കിക്കൊണ്ടുപോവുകയായിരുന്നു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്ത കേസിലെ പ്രതിയെ വിട്ടുകൊടുത്തതില്‍ പോലീസിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (51 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends