Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കാന്തപുരം അബുബക്കര്‍ മുസലിയാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

07 JULY 2016 04:54 AM IST
മലയാളി വാര്‍ത്ത.

അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി ഇടപാട് കേസില്‍ കാന്തപുരം അബുബക്കര്‍ മുസലിയാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. അനധികൃത ഭൂമി ഇടപാടിനെക്കുറിച്ച് പ്രത്യേക അന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടത്. കേസില്‍ വിജിലന്‍സ് ഡി.വൈ.എസ്.പി അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം സംഘത്തിന് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, കാന്തപുരത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 

2000ത്തില്‍ കാന്തപുരം മര്‍ക്കസ് അധ്യക്ഷനായിരിക്കെ നടത്തിയ ഭൂമി കൈമാറ്റത്തില്‍ വന്‍തോതിലുള്ള ക്രമക്കേട് നടന്നിരുന്നുവെന്ന് വിജിലന്‍സ് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ ഒമ്പത് പേരെയാണ് വിജിലന്‍സ് പ്രതിചേര്‍ത്തിട്ടുള്ളത്. നിയമപ്രകാരം മിച്ചഭൂമിയാകേണ്ട കറപ്പത്തോട്ടം തോട്ടമല്ലെന്ന് കാണിച്ച് സ്വകാര്യ വ്യക്തികള്‍ ഏറ്റെടുത്തതായാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്. 

മുക്ത്യാര്‍ അധികാരത്തിലൂടെ ഭൂമി മുറിച്ചുവിറ്റ കണ്ണൂര്‍ പഴയങ്ങാടി സ്വദേശി അബ്ദുല്‍ ജബ്ബാര്‍, വില്‍പനക്കും വ്യാജരേഖയുണ്ടാക്കാനും ഒത്താശചെയ്ത അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍ ഓഫിസര്‍മാരായിരുന്ന കെ.വി. പ്രഭാകരന്‍, കെ. ബാലന്‍, സ്‌പെഷന്‍ വില്ലേജ് ഓഫിസറായിരുന്ന എ.പി.എം. ഫല്‍ഗുനന്‍, അഞ്ചരക്കണ്ടി വില്ലേജ് ഓഫിസറായിരുന്ന ടി. ഭാസ്‌കരന്‍, കണ്ണൂര്‍ കലക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് സി.ടി. സരള, അഡ്വ. നിസാര്‍ അഹമ്മദ്, മിച്ചഭൂമിയായിട്ടും സര്‍ക്കാറിലേക്കു കണ്ടുകെട്ടുന്നതില്‍ വീഴ്ച വരുത്തിയ കണ്ണൂര്‍, തലശ്ശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്മാര്‍ എന്നിവരാണ് പ്രതികള്‍. 

അഞ്ചരക്കണ്ടി കറപ്പത്തോട്ട ഇടപാടില്‍ കൃത്രിമം നടത്തിയെന്ന പരാതിയില്‍ കാന്തപുരം ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് സി.ഐ എ.പി. ചന്ദ്രന്‍ അന്വേഷണം നടത്തി ആദ്യഘട്ടമെന്ന നിലയില്‍ ഒമ്പതുപേരെ പ്രതിചേര്‍ത്തത്. എന്നാല്‍ 300 ഏക്കര്‍ ഭൂമി ഇടപാട് നടത്തിയ കേസില്‍ കാന്തപുരത്തെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് കാണിച്ചാണ് ഇരിട്ടിയിലെ എ.കെ. ഷാജി ഹര്‍ജി നല്‍കിയത്. കാന്തപുരത്തെ ചോദ്യം ചെയ്യുകയോ പ്രതി ചേര്‍ക്കുകയോ ചെയ്യാത്തത് കേസിന്റെ നിലനില്‍പ്പിനെതന്നെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ അഡ്വ. ഇ. നാരായണന്‍ മുഖേന വീണ്ടും വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (49 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends