പ്രസ്‌ക്ലബില്‍ എക്‌സൈസിന്റെ റെയ്ഡ്.. പത്രപ്രവര്‍ത്തകരുടെ തമ്മിലടിയില്‍ പ്രസ് ക്ലബിലെ അനധികൃത മദ്യവില്‍പ്പന ശാലക്ക് പൂട്ടുവീണു..

തീക്കട്ടയിലും ഉറുമ്പരിക്കുന്നു..ഞെട്ടലില്‍ പത്രപ്രവര്‍ത്തകര്‍. ഏഷ്യാനെറ്റിലെ വിനുവിന്റെ ട്വീറ്റ് കുറിക്കുതന്നെ കൊണ്ടു. പ്രസ് ക്ലബില്‍ റെയ്ഡ് നടത്തി എക്‌സൈസ് ഉദ്യോഗസ്ഥര്‍. പത്രപ്രവര്‍ത്തകരുടെ ആ്‌സഥാനമായ തിരുവനന്തപുരം പ്രസ് ക്ലബില്‍ എക്‌സൈസിന്റെ റെയ്ഡ്. പ്രസ്‌ക്ലബില്‍ അനധികൃത മദ്യവില്‍പ്പന ശാല പ്രവര്‍ത്തിക്കുന്ന എന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു പരിശോധന. എന്നാല്‍ റെയ്ഡിനു മുമ്പേ ഭാരവാഹികള്‍ മദ്യകുപ്പികള്‍ നീക്കം ചെയ്തതിനാല്‍ കൂടുതല്‍ നാണക്കേടുണ്ടായില്ല. ഇവിടെ അത്തരം പ്രവര്‍ത്തികള്‍ നടക്കുന്നില്ല എന്ന് ഭാരവാഹികള്‍ എക്‌സെസ് ഉദ്യോഗസ്ഥരെ അറിയിച്ചു. എന്തുവന്നാലും തങ്ങളെ ആരും തൊടില്ല നിയമങ്ങള്‍ ബാധിക്കില്ലെന്ന അവകാശവാദവും ഇതോടെ തകര്‍ന്ന് തരിപ്പണമായി. വര്‍ഷങ്ങളായി പ്രസ് ക്ലബില്‍ നടന്നിരുന്ന അനധികൃത മദ്യവില്‍പ്പശാലക്കു പൂട്ടുവീഴുമ്പോള്‍ കയ്യടി വീണ്ടും സിങ്കത്തിനു തന്നെ, കുടാതെ വിഷയത്തില്‍ ധീരമായി പ്രതികരിച്ച വിനു വി ജോണിനും.
രണ്ടു ദിവസം മുമ്പത്തെ വിനുവിന്റെ ട്വീറ്റാണ് സംഭവങ്ങളുടെ തുടക്കം. ഋഷിരാജ് സിങ്ങിനെ കളിയാക്കിയായിരുന്നു ട്വീറ്റെങ്കിലും സംഭവം കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. പ്രസ് ക്ലബിലെ അനധികൃത മദ്യവില്‍പ്പന ശാല പൂട്ടിക്കാന്‍ സിങ്കത്തിന് കഴിവില്ല എന്നായിരുന്നു ട്വീറ്റ്. വിഷയത്തില്‍ പത്രപ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് തമ്മിലടി തുടങ്ങിയതോടെയാണ് വിഷയം പുറത്തറിഞ്ഞതും ചൂടുപിടിച്ചതും. വിനുവിനെ കാട്ടാളന്‍ എന്നു വിശേഷിപ്പിച്ച് ഗോപീകൃഷ്ണനും രംഗത്തെത്തിയതോടെ കളം മൂക്കുകയായിരുന്നു. പത്രക്കാരുടെ സങ്കേതങ്ങളില്‍ നടക്കുന്നത് ആരും വാര്‍ത്തയാക്കില്ല എന്ന ഹുങ്കാണ് അധികൃതരുടെ മുക്കിന് താഴെ ഇത്തരം നിയമലംഘനങ്ങള്‍ നടത്താന്‍ വളമാകുന്നത്. വിഷയത്തില്‍ സുധീര നിലപാട് എടുത്തവര്‍ക്ക് അഭിനന്ദനം കാരണം നിയമം എല്ലാവര്‍ക്കും ഒ്ന്നു തന്നെ ആരായാലും..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























