ഷീജ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നു

വെട്ടേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ന്യൂറോ സര്‍ജറി ഐ.സി.യു.വില്‍ കഴിയുന്ന പൂങ്കുളം സ്വദേശിനി ഷീജയുടെ (40) ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു. വെന്റിലേറ്ററിലുള്ള ഷീജ അബോധാവസ്ഥയിലാണ്. തലച്ചോറിനേറ്റ ഗുരുതരമായ പരിക്കാണ് ഷീജയുടെ ആരോഗ്യനില മോശമാകാന്‍ കാരണം.
കഴിഞ്ഞ ദിവസം ഏഴു മണിക്കൂറോളം നീണ്ട അതി സങ്കീര്‍ണ ന്യൂറോ സര്‍ജറി ഷീജയ്ക്ക് നടത്തിയിരുന്നു. ഷീജയുടെ തലയോട്ടി പൊട്ടി തലച്ചോറിനും ഗുരുതരമായി മുറിവേറ്റതിനെ തുടര്‍ന്നാണ് അതി സങ്കീര്‍ണ ശസ്ത്രക്രിയ നടത്തിയത്. ന്യൂറോ സര്‍ജറി ഐസിയുവില്‍ തീവ്ര പരിചരണത്തിലാണ് ഷീജയിപ്പോള്‍.
മുഖത്തും തലയിലുമായി ഷീജയ്ക്ക് 3 വെട്ടുകളാണ് ഏറ്റത്. ഒരു വെട്ട് മുഖത്തും രണ്ടുവെട്ട് തലയിലുമാണ് ഏറ്റത്. ഇടത് ചെവിക്ക് മുകളിലായി തലയ്‌ക്കേറ്റ വെട്ട് ആഴത്തിലുള്ളതായിരുന്നു. ഈ ഭാഗത്താണ് അടിയന്തിര ന്യൂറോ സര്‍ജറി നടത്തിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചേയാണ് പൂങ്കുളത്ത് വീട് കയറി ഭര്‍ത്താവിനേയും ഭാര്യയേയും ആക്രമിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























