കുറ്റകൃത്യങ്ങളുടെ സ്വന്തം നാടായി കേരളം മാറുന്നു...കൊലപാതകത്തിലേക്ക് നയിക്കുന്നത് നിസാരകാര്യങ്ങള്‍..അന്യസംസ്ഥാന തൊഴിലാളികള്‍ ഭീഷണിയായി മാറുന്നോ

കേരളത്തില്‍ ചോര കൊണ്ട് കളിക്കാന്‍ മടിയില്ലാത്ത ഒരു പുതിയ സമൂഹം രൂപപ്പെടുന്നോ. ദൈവത്തിന്റെ സ്വന്തം നാടെന്ന പട്ടം മാറി കൊല്ലും കൊലയുടെയും സ്വന്തം നാടായി കേരളം മാറുന്നു. നിസാരകാര്യങ്ങള്‍ കൊലപാതകത്തില്‍ എത്തിക്കാന്‍ മാത്രം ആളുകളുടെ മനസ്ഥിതിക്കെന്തു സംഭവിച്ചു. കാലം മാറിയപ്പോള്‍ മാറു നാട്ടില്‍ കേട്ടിരുന്ന പട്ടാപ്പകല്‍ ആളുകള്‍ സംഘം ചേര്‍ന്ന് ആളിനെ അടിച്ചുകൊല്ലല്‍ മുതല്‍ മൃതദേഹത്തെ അപമാനിക്കല്‍ വരെ അരങ്ങേറുന്നു. മിക്കതും അധികാരികളുടെ മൂക്കിന് താഴെ. കൊലക്കുള്ള കാരണങ്ങളാകട്ടെ അതിലേറെ വിചിത്രവും. ജിഷ കേസിലും ചാവക്കാട് പിതാവിനെ അടിച്ചുകൊന്നകേസിന്റെയും കാരണം നിസാര കളിയാക്കലെന്നു പോലീസ്. കേരളവും അത്രയ്ക്കും അസഹിഷ്ണുതയുടെ പിടിയിലാണോ. കൊളിയൂര്‍ കൊലപാതകവും അങ്ങനെതന്നെ അതും നേരം വെളുപ്പിന്. ഭാര്യയെയും ഭര്‍ത്താവിനെയും അതിക്രൂരമായി അടിച്ചുകൊല്ലുകയായിരുന്നു. മേരീദാസന്‍ തത്ക്ഷണം മരിച്ചു ഭാര്യ ഷീജ ഇപ്പോളും മരണത്തോട് മല്ലടിക്കുകയാണ്. കേസുകളില്‍ ശിക്ഷകള്‍ ഇല്ലാത്തതും ജയില്‍ ജീവിതം സുഖകരമാകുന്നതും വല്ലാത്തൊരു സാമൂഹ്യപ്രശ്‌നമാണ്.
ചാവക്കാട് കൊലപാതകത്തില്‍ അയല്‍വാസികളായ യുവാക്കളാണ് പിടിയിലായത്. ഒരു കാലത്ത് വീട്ടില്‍ ആളില്ലെങ്കില്‍ അയല്‍ വീട്ടില്‍ അറിയിച്ചിട്ട് പോകുന്ന പതിവായിരുന്നു. ഇന്നത്തെ അവസ്ഥ എന്താണ്, ആരെയും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത അവസ്ഥയല്ലേ. സ്വന്തം വീട്ടില്‍ത്തന്നെ ക്രൂരപീഢനങ്ങളല്ലേ അരങ്ങേറുന്നത്. കേരളം വല്ലാതെ മാറിയിരിക്കുന്നു ആളുകളും. അപകടത്തില്‍ പെടുന്നവരുടെ ഫോട്ടോ മൊബൈലില്‍ എടുക്കാന്‍ മത്സരിക്കുന്നവരാണ് ഇപ്പോള്‍ ചുറ്റിലും. കൊലപാതകം മുതല്‍ എന്തിനും തയ്യാറായി നില്‍ക്കുന്ന ചെറുപ്പം ഒപ്പം കഞ്ചാവ് കേസുകളില്‍ കുരുങ്ങുന്ന ബാല്യവും.
ചാവക്കാട്ടെ രമേശന്റെ കൊലയ്ക്ക് പിന്നില്‍ നാട്ടിലെ സാമൂഹ്യവിരുദ്ധര്‍ തന്നെ അതും അയല്‍വാസികളായ ചെറുപ്പക്കാര്‍. പഞ്ചാരമുക്ക് സ്വദേശി പി.വി.രമേശ് (50) ആണ് മരിച്ചത്. മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിനാണ് ഒരുസംഘം സാമൂഹ്യവിരുദ്ധര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ മര്‍ദ്ദിച്ച് അവശനാക്കിയത്. പിന്നീട് ഇദ്ദേഹം മരണപ്പെടുകയായിരുന്നു. മകളോടൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് വരികയായിരുന്ന രമേശനോട് പൂക്കുളം റോഡില്‍ വച്ച് സാമൂഹ്യവിരുദ്ധര്‍ മോശമായി പെരുമാറി. തുടര്‍ന്ന് മകളെ വീട്ടില്‍ വിട്ട ശേഷം മടങ്ങിയെത്തി സാമൂഹ്യവിരുദ്ധരുടെ നടപടി ചോദ്യം ചെയ്തു. ഇതേതുടര്‍ന്ന് ഇവര്‍ സംഘം ചേര്‍ന്ന് രമേശനെ മര്‍ദ്ദിച്ച് അവശനാക്കി. ഹൃദ്രോഗിയായിരുന്ന രമേശന്‍ കുഴഞ്ഞുവീണു. സംഭവം അറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതിനിടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണ കാരണത്തില്‍ അന്തിമ തീരുമാനം പൊലീസ് എടുക്കൂ. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ കൊലക്കുറ്റം ചുമത്തൂവെന്നാണ് വിശദീകരണം. ഇതിനെ നാട്ടുകാരും ചോദ്യം ചെയ്യുന്നു. പ്രതികളെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നാണ് ആക്ഷേപം. പ്രതികള്‍ പൊലീസ് പിടിച്ചെന്നും ഇവര്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലയുടെ കാരണം അസുഖമാണെങ്കില്‍ പ്രതികളെ രക്ഷിക്കാനാണിതെന്നും നാട്ടുകാര്‍ പറയുന്നു. അങ്ങനെ വന്നാലും പ്രതികളുടെ മര്‍ദ്ധനത്തിലെ മാനസിക സംഘര്‍ഷമാകും ഹൃദ്രോഗത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. അതുകൊണ്ട് തന്നെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ആവശ്യം.
തൃശൂര്‍ ചാവക്കാട് ഗൃഹനാഥന്‍ കൊല്ലപ്പെട്ട കേസില്‍ അയല്‍വാസികളായ മൂന്ന് പേര്‍ അറസ്റ്റില്‍. ചാവക്കാട് പാലയൂര്‍ സ്വദേശികളായ സത്യന്‍, ഹവാസ്, ദീപക് എന്നിവരാണ് അറസ്റ്റിലായത്.
കോവളത്ത് ഗൃഹനാഥനെ വെട്ടിക്കൊല്ലുകയും ഭാര്യയെ ഗുരുതരമായി പരിക്കേലപ്പിക്കുകയും ചെയ്ത സംഭവത്തില ഇവരുടെ അയല്‌വാസിയായിരുന്ന ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട മേരിദാസന്റെ അയല്‌വാസിയായിരുന്ന പാറശ്ശാല സ്വദേശി വിനുവിനേയും ഭാര്യയേയുമാണ് തമിഴ്‌നാട്ടിലെ തിരുനല്‌വേലിയില് നിന്ന് ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. ജിഷകൊലക്കേസും ഇപ്പോള്‍ അവസാനിച്ച മട്ടാണ്. നിസ്സാര തെളിവുകളുമായി എത്തുന്ന കേസ് കോടതിയില്‍ വിട്ടുപോകുമെന്നതാണ് സംസാരം. അന്യസംസ്ഥാന തൊഴിലാളികളും കേരളത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. അവര്‍ ഉള്‍പ്പെടുന്ന കേസുകളില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























