മന്ത്രി ഓഫീസുകളിലെ സ്റ്റാഫുകള്‍ക്ക് ശമ്പള വര്‍ദ്ധനവ്; പ്രൈവറ്റ്‌സെക്രട്ടറിക്ക് 1,15,200 രൂപ; കൂടാതെ പെന്‍ഷന്‍ വര്‍ദ്ധനവും

പൊതുജനങ്ങളുടെ വയറ്റത്തടിച്ചും ഭക്ഷണങ്ങള്‍ക്ക് ടാക്‌സ് കൂട്ടിയും ഖജനാവ് നിറക്കുന്ന തോമസ് ഐസക്ക് ബഡ്ജറ്റിന്റെ ലക്ഷ്യം മന്ത്രി ഓഫീസില്‍ യജമാന്മാര്‍ തീറ്റിപോറ്റുന്ന സ്റ്റാഫ് അംഗങ്ങളുടെ കീശ വീര്‍പ്പിക്കുക എന്നതായിരുന്നു. കേരളത്തിന്റെ വികസനത്തെ പറ്റി സംസാരിക്കുമ്പോള്‍ ഖജനാവ് കാലിയാണെന്ന് നാഴികക്ക് നാല്‍പ്പതു വെട്ടം ചൂണ്ടിക്കാട്ടുന്ന ഭരണ പക്ഷത്തിന് ഇതെന്ത് പറ്റി.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കാതെ ശമ്പള പരിഷ്‌കരണ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, സര്‍ക്കാര്‍ ചീഫ് വിപ്പ് തുടങ്ങിയവരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നേരിട്ട് നിയമനം ലഭിച്ചവരുടെ പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചാണ് എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാകും എന്ന പരസ്യ വാചകത്തിന് പിന്നിലെ കുബുദ്ധി യാതാര്‍ത്ഥ്യമാക്കുന്നത്.
2014 ജൂലായ് ഒന്ന് മുതലുള്ള മുന്‍കാല പ്രാബ്യലത്തോടെ പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശമാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് ശമ്പളപരിഷ്‌കരണ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടിയെന്ന് വിശദീകരണവും നല്‍കിയിട്ടുണ്ട്. വിവാദമുണ്ടാകാതിരിക്കാന്‍ കുരതലോടെയാണ് നീക്കങ്ങള്‍. മുന്‍കാല പ്രാബല്യത്തിലൂടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന സമയത്ത് അവര്‍ക്കൊപ്പമുണ്ടായവര്‍ക്ക് കൂടി ആനുകൂല്യം നല്‍കുന്നു.
മന്ത്രിമാര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ളവരെ പേഴ്‌സണല്‍ സ്റ്റാഫിനെയെടുക്കാം. സിപിഐ(എം)സിപിഐ മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ അനുമതിയും വേണം. വിദ്യാഭ്യാസ യോഗ്യതയൊന്നും ഇതില്‍ മാനദണ്ഡമാകാറില്ല. മന്ത്രിയുമായും അവരുടെ പാര്‍ട്ടിയുമായുള്ള വിധേയത്വം മാത്രമാണ് കണക്കിലെടുക്കുക. ഇങ്ങനെ കടന്നു കൂടുന്നവര്‍ക്കാണ് ഉയര്‍ന്ന ശമ്പളം നല്‍കുന്നതെന്നാതാണ് വ്‌സ്തു. താമസിയാതെ എംഎല്‍എമാരുടെ സ്റ്റാഫ് അംഗങ്ങള്‍ക്കും ശമ്പളം ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഓരോ മന്ത്രിക്കും 25 സ്റ്റാഫുകളെ നിയമിക്കാം. ഇതില്‍ സര്‍ക്കാര്‍ സര്‍വ്വീസിന് പുറത്ത് നിന്ന് നിയമിക്കുന്നവര്‍ക്കാണ് ഈ കൂടിയ ആനുകൂല്യം ലഭിക്കുക.
ഇതനുസരിച്ച് പേഴ്‌സണല്‍ സ്റ്റാഫില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നയാള്‍ക്ക് മിനിമം പെന്‍ഷന്‍ 1200രൂപയില്‍ നിന്ന് 2400 രൂപയായി ഉയരും.പ്രൈവറ്റ്‌സെക്രട്ടറി, അഡിഷണല്‍ പ്രൈവറ്റ്‌സെക്രട്ടറി, സ്‌പെഷ്യല്‍ െ്രെപവറ്റ്‌സെക്രട്ടറി തസ്തികകളിലേക്ക് നേരിട്ട് നിയമനം ലഭിക്കുന്നവര്‍ക്ക് ഗവ.സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ ശമ്പളസ്‌കെയിലാകും ലഭിക്കുക. പുതുക്കിയ സ്‌കെയിലനുസരിച്ച് ഇത് 77400-1,15,200 രൂപയായിരിക്കും. അസിസ്റ്റന്റ് െ്രെപവറ്റ്‌സെക്രട്ടറി തസ്തികയില്‍ നേരിട്ട് നിയമനം ലഭിക്കുന്നവര്‍ക്ക് അണ്ടര്‍സെക്രട്ടറി റാങ്കിലുള്ള ശമ്പളം ലഭിക്കും. ഇതിന്റെ പുതുക്കിയ സ്‌കെയില്‍ 45800-89,000 ആണ്.
പേഴ്‌സണല്‍ അസിസ്റ്റന്റ്, അഡിഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് സെക്ഷന്‍ ഓഫീസറുടെ ശമ്പളമാണ് ലഭിക്കുക. ഇത് 3660079200 ആണ് പുതുക്കിയ സ്‌കെയില്‍. സര്‍ക്കാര്‍സര്‍വീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ നിയമിതരാകുന്ന ഉദ്യോഗസ്ഥര്‍ക്ക് മാതൃതസ്തികയിലെ ശമ്പളം ലഭിക്കും.
https://www.facebook.com/Malayalivartha