തൊണ്ടിമുതല്‍ വില്‍ക്കുന്നതിനിടെ കുപ്രസിദ്ധ കവര്‍ച്ചക്കേസ് പ്രതി തൊണ്ടിയോടെ പോലീസിന്റെ പിടിയില്‍

തൊണ്ടിവസ്തുക്കളായ റാഡോ വാച്ച്, സ്വര്‍ണ പാദസരം, മാല എന്നിവ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുപതോളം കേസുകളിലെ പ്രതിയായ കണ്ണാടിക്കല്‍ തോട്ടുകടവ് വീട്ടില്‍ ഷാജി എന്ന കണ്ണാടിക്കല്‍ ഷാജി (36) യെയാണ് നോര്‍ത്ത് അസി. കമ്മിഷണര്‍ ഇ.പി. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഒട്ടേറെ കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ് കണ്ണാടിക്കല്‍ ഷാജി. അവിവാഹിതനായ പ്രതി മറ്റൊരു കവര്‍ച്ചക്കേസ് പ്രതിയായ സ്ത്രീയോടൊപ്പമാണ് താമസം. കവര്‍ച്ചക്കേസില്‍ നേരത്തെ അറസ്റ്റിലായി ജയിലിലായ ഷാജിയെ ഈ സ്ത്രീയാണ് ജാമ്യത്തിലിറക്കിയത്.
തൊണ്ടിവസ്തുക്കളായ റാഡോ വാച്ച്, സ്വര്‍ണ പാദസരം, മാല എന്നിവ വില്‍പ്പന നടത്താന്‍ കൊണ്ടുപോകുന്നതിനിടെയാണ് ഷാജിയെ പോലീസ് അറസ്റ്റു ചെയ്തത്. മലപ്പുറം ഐക്കരപ്പടി കണ്ണംവെട്ടിക്കാവ് ശ്രീകൈരളിയില്‍ രാജന്റെ അടച്ചിട്ട വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് റാഡോ വാച്ചും മുപ്പതിനായിരം രൂപയും മോതിരം,എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്കു സമീപമുള്ള വീട്ടുകാരിയുടെ കഴുത്തിലെ മാല ഉറങ്ങിക്കിടക്കുമ്പോള്‍ ജനല്‍വഴി കവര്‍ന്ന വസ്തുക്കളെല്ലാമാണ് വില്‍പനക്കായി ശ്രമിച്ചത്.
https://www.facebook.com/Malayalivartha