മാറാടും ഗാഡ്ഗിലും ലീഗിനേയും കേരള കോണ്‍ഗ്രസിനേയും ലക്ഷ്യമിട്ട് ബിജെപി

മാറാട് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് മുസ്ലീം ലീഗിനെ കുടുക്കാനാണെന്ന് സൂചന. പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന പ്രഖ്യാപനം മുന്നണി മാറി നില്‍ക്കുന്ന കേരള കോണ്‍ഗ്രസിനെ മെരുക്കാനാണെന്നും സൂചനയുണ്ട്.
മാറാട് കേസില്‍ അന്ന് വ്യവസായമന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്ക് പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അക്കാലത്ത് ആവശ്യമുണ്ടായി. മാറാട് കൂട്ടക്കൊലയില്‍ ആരോപണം നേരിട്ട പി.കെ കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ചാണ് അക്കാലത്ത് പിണറായി വിജയന്‍ രംഗത്തെത്തിയത്. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് അദ്ദേഹം അക്കാലത്ത് സ്വീകരിച്ചത്.
സിബിഐ അന്വേഷണത്തെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് പികെ കുഞ്ഞാലിക്കുട്ടിയും അക്കാലത്ത് സ്വീകരിച്ചത്. ബിജെപിയാണ് സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ചു നിന്നത്. മാറാട് കൊല്ലപ്പെട്ടത് നിരപരാധികളായ മത്സ്യത്തൊഴിലാളികളാണെന്നും അവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാകണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നു ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് അയച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഇരു മുന്നണികളുമായി അകന്നു കഴിയുന്ന കേരള കോണ്‍ഗ്രസ് എമ്മിനെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. കസ്തൂരിരംഗനും ഗാഡ്ഗിലും പരിഗണിക്കുന്നുണ്ടെന്നാണ് കേന്ദ്ര വനം മന്ത്രി അനില്‍മാധവ് ദേവ അറിയിച്ചത്. ഇക്കാര്യത്തില്‍ ക്രൈസ്തവ സഭാ നേതാക്കളും പ്രധാനമന്ത്രി നരേന്ദ്രമോഡിയും കൂടികാഴ്ച നടത്തിയിരുന്നു. എല്ലാപേര്‍ക്കും യോജിച്ച തീരുമാനം എടുക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി തലശ്ശേരി, താമരശ്ശേരി ബിഷപ്പുമാര്‍ പറഞ്ഞു.
ക്രൈസ്തവ സഭകളെ ഒപ്പം നിര്‍ത്തി കേരള കോണ്‍ഗ്രസിനെ സ്വാധീനിക്കാനുള്ള ഗൂഢമായ അജണ്ടയാണ് പുതിയ റിപ്പോര്‍ട്ടിനു പിന്നിലുള്ളത്.
https://www.facebook.com/Malayalivartha