ഇത്തവണ തച്ചങ്കരി ഔട്ടാകും;ഹാ ഹാ അത്രയ്ക്കായോ?

ഒടുവില്‍ ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റാന്‍ ഗതാഗത മന്ത്രിക്ക് മുഖ്യമന്ത്രിയുടെ പച്ചക്കൊടി. തച്ചങ്കരിയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയാണ് അദ്ദേഹത്തിന് വിനയായത്. ജനങ്ങള്‍ ഒന്നടങ്കം എതിരാവുകയും മാധ്യമങ്ങള്‍ സര്‍ക്കാരിനെ പരിഹസിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ തച്ചങ്കരിയെ മാറ്റിയില്ലെങ്കില്‍ സര്‍ക്കാരിന്റെ ഇമേജ് മോശമാകുമെന്ന കണക്കുകൂട്ടലിലാണ് പിണറായി അദ്ദേഹത്തെ മാറ്റാന്‍ അനുവാദം നല്‍കിയത്. എന്നാല്‍ അതിനു മുമ്പ് അന്വേഷണം നടത്തണമെന്ന നിര്‍ദ്ദേശം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അംഗീകരിച്ചു. ചീഫ് സെക്രട്ടറി എന്‍എം വിജയാനന്ദിനാണ് തച്ചങ്കരിയുടെ പിറന്നാള്‍ മേളയെ കുറിച്ച് അന്വേഷിക്കാന്‍ ചുമതല നല്‍കിയിരിക്കുന്നത്.
പബ്‌ളിസിറ്റി ക്രേബിലാണ് തച്ചങ്കരി. ഋഷിരാജ് സിംഗും രാജു നാരായണസ്വാമിയുമാകാനായിരുന്നു വ്യഗ്രത. എന്നാല്‍ ഇല്ലത്ത് നിന്നുമിറങ്ങി അമ്മാത്ത് എത്തിയില്ല എന്ന അവസ്ഥയിലായി തച്ചങ്കരി. തന്റെ ജന്മദിനത്തിന് പിണറായി മധുരപലഹാരം വിതരണം ചെയ്ത വിവരമറിഞ്ഞായിരിക്കാം തച്ചങ്കരിയും മധുരപലഹാരം നടത്തിയത്. ജനകീയ സര്‍ക്കാര്‍ തന്റെ ജനകീയ നടപടി ക്ഷമിക്കുമെന്നായിരിക്കും തച്ചങ്കരി കരുതിയത്. മാധ്യമങ്ങളാണ് തച്ചങ്കരിയെ ഇന്നത്തെ അവസ്ഥയിലാക്കിയത്.
ഗതാഗതമന്ത്രിക്ക് തച്ചങ്കരി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന പരാതി മുമ്പേയുണ്ട്. പെട്രോളടിക്കുമ്പോള്‍ ഹെല്‍മറ്റ് വേണമെന്ന നിബന്ധന ഗതാഗതമന്ത്രി അറിയാതെയാണ് ഗതാഗത കമ്മീഷണര്‍ പുറത്തിറക്കിയത്. ഗതാഗതവകുപ്പിലെ സ്ഥലം മാറ്റവും വിവാദമായിരുന്നു. മന്ത്രിയെ നോക്കുകുത്തിയാക്കി കമ്മീഷണര്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ ഗതാഗതമന്ത്രി രംഗത്തു വന്നെങ്കിലും പിണറായിയുടെ പിന്തുണ ഉണ്ടായിരുന്നതിനാല്‍ തച്ചങ്കരിക്ക് ഒന്നും സംഭവിച്ചില്ല. കൈരളി ചാനലിന്റെ രൂപീകരണവേളയില്‍ നിരവധി സഹായം തച്ചങ്കരിയുടെ ഭാഗത്തു നിന്നും സിപിഎമ്മിനുണ്ടായിരുന്നു. ഒടുവില്‍ സര്‍ക്കാര്‍ മോശമാകുമെന്ന് കണ്ടാണ് പിണറായി കര്‍ശന നടപടിക്ക് തയ്യാറായത്.
https://www.facebook.com/Malayalivartha