Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

നൗഫലിനെ കാണുന്നവരുടെ ചങ്ക് പിടയും: കൊടും ക്രൂരതയുടെ ജീവിതം വിവരിച്ച് പത്ത് വയസ്സുകാരനായ നൗഫല്‍; കുരുങ്ങ് കടിച്ചതെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് അമ്മയും ഇളയ കുട്ടിയും

25 AUGUST 2016 08:32 AM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ മനസാക്ഷിക്ക് നൊമ്പരമായി നൗഫല്‍ എന്ന ഒമ്പതുകാരന്‍. വാപ്പ എന്നെ കമ്പിവടിക്ക് കാലില്‍ അടിച്ചു, ഉമ്മച്ചി തേങ്ങകൊണ്ടു ഇടിക്കുകയും മുഖത്തു ചൂടുവെള്ളം ഒഴിക്കുകയും ചെയ്തു. മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവേറ്റു എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പത്തുവയസുകാരന്‍ നൗഫല്‍ അടിമാലി പൊലീസിനു നല്‍കിയ മൊഴിയാണിത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ രാവിലെ ഏഴുമണിയോടെ മാതാപിതാക്കളായ അടിമാലി കൂമ്പന്‍പാറയില്‍ വാടകയ്ക്കു താമസിക്കുന്ന പഴംപിള്ളിയില്‍ നസീര്‍സലീന ദമ്പതികള്‍ക്കെതിരെ കേസെടുത്തു. സംഭവം പുറത്തായ ചൊവ്വാഴ്ച രാവിലെ മുതല്‍ വൈകിട്ടുവരെ പറഞ്ഞിരുന്ന മൊഴി പുലര്‍ച്ചെയാണു നൗഫല്‍ മാറ്റിയത്.
അതിനിടെ നൗഫലിന് ഒരാഴ്ച മുന്‍പ് കുരങ്ങിന്റെ ആക്രമണത്തിലാണു പരുക്കേറ്റതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണു മാതാവ് സെലീനയും രണ്ടാമത്തെ മകന്‍ എട്ടുവയസുകാരന്‍ മുഹമ്മദ് ഹനീഫയും. അടിമാലിയിലെ സുരക്ഷിത കേന്ദ്രത്തില്‍ മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനൊപ്പം പൊലീസ് താമസിപ്പിച്ചിട്ടുള്ള സെലീനയോടും രണ്ടാമത്തെ മകനോടും ഇടുക്കി ജില്ലാ ചൈല്‍ഡ് പ്ര?ട്ടക്ഷന്‍ ഓഫീസര്‍ വി.എ. ഷംനാദ് നേരിട്ടെത്തിയാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ഇരുവരെയും രണ്ടു മുറികളിലാക്കി തിരിച്ചും മറിച്ചും ചോദിച്ച ശേഷവും ഇവരുടെ മൊഴിയില്‍ മാറ്റമില്ല. തന്റെ ഭര്‍ത്താവും ബന്ധുക്കളും കഞ്ചാവ് ഉപയോഗിച്ചിരുന്നതായും ഇതിനെ താന്‍ എതിര്‍ത്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് തന്റെ മേല്‍ ഇത്തരം ആരോപണങ്ങള്‍ അടിച്ചേല്‍പിക്കുന്നതെന്നും സെലീന ഉദ്യോഗസ്ഥരോടു പറഞ്ഞു.
കൂമ്പന്‍പാറയില്‍ ദേശീയപാതയോരത്തു രണ്ടുമാസം മുന്‍പാണു പെട്ടിക്കട തുടങ്ങിയതെന്നും പിന്‍ഭാഗത്ത് റോഡിന്റെ ഒരു ഭാഗം മുഴുവനും വനത്തിനു സമാനമായ പൊന്തക്കാടുകളും ആണെന്നും ഇവിടെ കുരങ്ങുകള്‍ എത്തുന്നത് പതിവാണെന്നും മൊഴിയിലുണ്ട്. ഇവിടെ കുരങ്ങുകള്‍ക്ക് ബിസ്‌കറ്റ് നല്‍കുന്നതിനിടെ കുരങ്ങിന്റെ വാലില്‍ കടന്നു പിടിച്ച ചേട്ടനെ കുരങ്ങ് മാന്തിപ്പറിക്കുകയും ഇതോടെ പാറയുടെ മുകളില്‍ നിന്നും പിന്നോട്ട് വീണപ്പോള്‍ കാലുകളില്‍ മുറിവുണ്ടായെന്നുമാണ് എട്ടുവയസുകാരന്‍ മുഹമ്മദ് പറയുന്നത്. അന്ന് ആശുപത്രിയില്‍ പോയെങ്കിലും കേസുകളില്‍ പെട്ടതോടെ ചികിത്സ മുടങ്ങിയതാണു മുറിവുകള്‍ പഴുക്കാന്‍ കാരണമെന്നുമാണ് സെലീനയുടെ നിലപാട്.
എന്നാല്‍ നൗഫല്‍ അനുഭവിച്ചുതീര്‍ത്തത് എണ്ണിയാലൊടുങ്ങാത്ത പീഡനങ്ങളാണെന്നാണ് സൂചന. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെ പരിചരിക്കുന്ന ഡോക്ടര്‍മാരോടാണ് കൊടിയ പീഡനത്തിന്റെ കഥ നൗഫല്‍ പങ്കിട്ടത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് പീഡനവിവരം പുറത്തായതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് നൗഫലിനെ മോചിപ്പിച്ചു. ഹോസ്റ്റലിലേക്കു മാറ്റി. അവിടെയും ചിലര്‍ ശാരീരികമായി പീഡിപ്പിച്ചു. മനഃസാക്ഷിക്കു നിരക്കാത്ത ചൂഷണങ്ങള്‍ക്ക് വിധേയനാക്കി. ഒടുവില്‍ എഴുന്നേറ്റു നില്‍ക്കാന്‍പോലും കഴിയാതെ വന്നപ്പോള്‍ ഹോസ്റ്റല്‍ അധികൃതര്‍ നൗഫലിനെ മാതാപിതാക്കളുടെ അടുത്തെത്തിച്ചു. തിരികെയെത്തിയപ്പോള്‍ തല്ലിയും തൊഴിച്ചും കമ്പിവടിക്ക് അടിച്ചുമാണ് അവരും സ്വീകരിച്ചത്. പിതാവ് നസീര്‍ നിരവധി ക്രിമില്‍ കേസുകളില്‍ പ്രതിയാണ്. ഇടക്കിടയ്ക്കു പൊലീസ് പിടിക്കും. ജയിലിലാകും.
ഈ സമയത്ത് മറ്റൊരാള്‍ക്കൊപ്പം കുട്ടി അമ്മയെ കണ്ടെന്നും അത് പുറത്താകുമെന്ന് ഭയന്നാണ് അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. കണക്കറ്റ് പീഡപ്പിച്ച ശേഷവും കസ്റ്റഡിയിലുള്ള നസീറിനോട് സെലീന പരാതി പറഞ്ഞു. ഇതുകേട്ട് നസീര്‍ സെല്ലിലൂടെ കൈ പുറത്തേക്ക് നീട്ടി നൗഫലിന്റെ തല ഇരുമ്പ് കമ്പിയില്‍ ഇടിപ്പിച്ചു. തിരികെ വീട്ടിലെത്തിയപ്പോഴും അമ്മ മര്‍ദനം തുടര്‍ന്നു. പത്തു ദിവസത്തോളം പട്ടിണിക്കിട്ടു. മുറിവുകളില്‍ നിന്നും രക്തം നഷ്ടപ്പെട്ട് ഹീമോഗ്ലോബിന്റെ കണികപോലും നൗഫലിന്റെ ശരീരത്തിലില്ലാതായെന്ന് ഡോക്ടര്‍മാര്‍. കുട്ടി സ്വാഭാവിക സ്ഥിതിയിലേക്കു മടങ്ങാന്‍ മൂന്നു ദിവസമെടുക്കും.
ദിവസങ്ങളായി വീടിനകത്ത് ഭക്ഷണവും വെള്ളവുമില്ലാതെ മരണത്തോട് മല്ലടിക്കുകയായിരുന്നു നൗഫല്‍. എക്‌സൈസ് വിഭാഗം കഞ്ചാവ് കേസില്‍ നസീറിനെ പിടികൂടിയപ്പോള്‍ ഇയാള്‍ക്ക് വസ്ത്രങ്ങള്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്തുള്ള സഹോദരിയെ പൊലീസ് വിളിച്ചു. ഇവര്‍ പറഞ്ഞതനുസരിച്ച് അടിമാലിയിലുള്ള മറ്റൊരു സഹോദരി നസീറിന്റെ വീട്ടിലെത്തി. അവിടെ ആരുമില്ലെന്നു മനസിലാക്കി മടങ്ങാനൊരുങ്ങുമ്പോഴാണ് വീട്ടില്‍നിന്ന് കരച്ചില്‍ കേട്ടത്. അങ്ങനെയാണ് മലവും മൂത്രവും നിറഞ്ഞ മുറിയില്‍ മൃതപ്രായനായി കുട്ടിയെ കണ്ടത്.
പിന്നീട് ബന്ധുക്കള്‍ ആവശ്യപ്പെട്ട പ്രകാരം പൊലീസും ചൈല്‍ഡ്‌ലൈന്‍ അധികൃതരും എത്തി നൗഫലിനെ അമ്മ സെലീനയ്‌ക്കൊപ്പം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് വാഹനത്തില്‍ കയറ്റിവിട്ടു.
പാതിവഴിയില്‍ ഇറങ്ങിയ ഇവര്‍ ഓട്ടോറിക്ഷയില്‍ എറണാകുളത്തു വന്നു. വൈറ്റിലയില്‍ വച്ച് സഹോദരിയും ഭര്‍ത്താവും കുട്ടിയെ കൂടെക്കൂട്ടി. അവിടെനിന്ന് മുങ്ങാന്‍ ശ്രമിച്ച സെലീനയെ ഇവര്‍ കടവന്ത്ര പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (18 minutes ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (25 minutes ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (33 minutes ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (53 minutes ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (1 hour ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (1 hour ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (1 hour ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (1 hour ago)

മന്നത്ത് പത്‌മനാഭൻ എന്ന സാമൂഹിക പരിഷ്‌കർത്താവ്  (2 hours ago)

ബിരുദ വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും പ്രൊഫസര്‍ക്കുമെതിരെ റാഗിംഗിനും ലൈംഗികാതിക്രമത്തിനും കേസ്  (2 hours ago)

വെള്ളാപ്പള്ളി നടേശനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്  (2 hours ago)

പുതുവത്സരത്തില്‍ മലയാളികള്‍ കുടിച്ചത് 125.64 കോടിയുടെ മദ്യം  (2 hours ago)

നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉപാധി; സി.പി.എമ്മിനെതിരെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 കാരിയുടെ ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്  (3 hours ago)

തങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തെയാണ് എതിര്‍ത്തത് : അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് സൈബര്‍ ആക്രമണത്തിന് പിന്നാലെ ജിഷിന്റെ ഭാര്യ അമേയ  (3 hours ago)

Malayali Vartha Recommends