കള്ളപ്പണമിടപാട് പരിശോധനക്ക് എത്തിയ ആദായ നികുതി ഉദ്യോഗസ്ഥരെ ഇടപ്പള്ളി സഹകരണ ബാങ്ക് ഉദ്യോഗസ്ഥര്‍ തടഞ്ഞു

ഇന്ന് രാവിലെ കള്ളപ്പണം ഇടപാട് നടത്തിപ്പ് കണ്ടെത്താന്‍ പരിശോധനക്ക് എത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര ഇടപ്പള്ളി സഹകരണ ബാങ്ക് ഉദ്യോഗസ്ഥര്‍ തടഞ്ഞു. കള്ളപ്പണ ഇടപാട് ഉണ്ടെന്ന് കണ്ടെത്തിയ അഡ്വ. വിനോദ് കുട്ടപ്പന് ഈ ബാങ്കില്‍ 20 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ റെയ്ഡിനെത്തിയത്.
വിനോദ് കുട്ടപ്പന്റെ വസതിയിലും ഓഫീസുകളിലും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ റെയ്ഡില്‍ കള്ളപ്പണം ഇടപാടിന്റെ രേഖകള്‍ ആദായ നികുതി അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ഇടപ്പള്ളി സഹകരണ ബാങ്കില്‍ നിക്ഷേപമുണ്ടെന്ന് ബോധ്യപ്പെട്ട അധികൃതര്‍ ബാങ്കില്‍ അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ളവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ആരും നിക്ഷേപം നടത്തിയിട്ടില്ലെന്നായിരുന്നു ബാങ്ക് അധികൃതരുടെ വിശദീകരണം. കള്ളപ്പണം നിക്ഷേപം മറയ്ക്കാന്‍ ബാങ്ക് ശ്രമിക്കുന്നുവെന്ന് ബോധ്യപ്പെട്ടതോടെയാണ് ആദായ നികുതി അധികൃതര്‍ റെയ്ഡിനെത്തിയത്.
കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ കേന്ദ്രം മൂന്നു ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാടുകള്‍ നിരോധിക്കാന്‍ കര്‍ശന ഇടപെടലുകള്‍ നടത്തുന്നതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് വിനോദ് കുട്ടപ്പന്റെ തട്ടിപ്പു കണ്ടെത്തിയത്.
കള്ളപ്പണം സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഈ നീക്കം നടത്തുന്നതിന് കേന്ദ്രം നടപടി എടുത്തത്. എന്നാല്‍ വാണിജ്യ, വ്യവസായ മേഖലയില്‍ 15 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ നിയന്ത്രിക്കണമെന്ന ശിപാര്‍ശ നടപ്പാക്കണമോ എന്ന് സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിരുന്നില്ല.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ചെക്കുകള്‍, ഡ്രാഫ്റ്റുകള്‍ എന്നിവ ഉപയോഗിച്ചുളള ഇടപാടുകളാണെങ്കില്‍ അധികൃതര്‍ക്ക് എളുപ്പത്തില്‍ നിരീക്ഷിക്കാന്‍ കഴിയുമെന്ന ലക്ഷ്യത്തോടെയാണ് മൂന്നു ലക്ഷം പരിധി നിശ്ചയിച്ചിരുന്നത്. അനധികൃത പണമിടപാട് തടയുന്നതിനൊപ്പം രൊക്കം പണം നല്‍കിയുള്ള ആഭരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയുടെ കണ്ടെത്താന്‍ കൂടിയാണ് നീക്കം. കൂടാതെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കാര്‍ഡുകള്‍ പ്രോത്സാഹിപ്പിക്കാനും ധനമന്ത്രാലയം ആലോചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha