കണ്ണൂര്‍ മുഴക്കുന്നില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍ മുഴക്കുന്നില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ മണ്ഡലം കാര്യവാഹക് സുഗേഷിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ സന്തോഷ്, അരുണ്‍, ദീപേഷ് എന്നിവരെയും സ്വകാര്യആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മുഴക്കുന്ന് കടുക്കപ്പാലത്തിന് സമീപത്താണ് സംഭവം. നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെത്തിയ മുപ്പതോളം വരുന്ന അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ആക്രമിക്കുകയായിരുന്നെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. കഴുത്തിനും വയറിനും ഗുരുതരമായി വെട്ടേറ്റ സുഗേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുളള നടപടികള്‍ തുടങ്ങി. മട്ടന്നൂരില്‍ ജില്ലാകാര്യവാഹകിന്റെ വീടിനുനേര്‍ക്ക് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha