കോട്ടയത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം, കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു

കോട്ടയത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. തിരുനക്കര ക്ഷേത്രത്തിനു സമീത്തുള്ള അന്നപൂര്‍ണ ബ്രാസ് ഹൗസാണ് അഗ്നിക്കിരയായത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. തീപിടുത്തമുണ്ടായപ്പോള്‍ പത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നാണ് സൂചന.
തീപിടിത്തത്തില്‍ കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. സ്ഥാപനത്തിന്റെ ഉള്ളിലുണ്ടായിരുന്ന വസ്തുവകകളും കത്തിനശിച്ചു. അഗ്നിശമന സേനയുടെ പത്തിലേറെ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പൂലര്‍ച്ചെ മൂന്നുമണിയ്ക്കും പൂര്‍ണമായും തീയണയ്ക്കാനായിരുന്നില്ല.
https://www.facebook.com/Malayalivartha






















