ഒന്‍പതുവയസുകാരന്‍ ക്രൂരപീഡനത്തിനിരയായ സംഭവത്തില്‍ അമ്മയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്യും

അടിമാലിയില്‍ ഒന്‍പതുവയസുകാരന്‍ നൗഫല്‍ ക്രൂരപീഡനത്തിനിരയായ സംഭവത്തില്‍ അമ്മ സെലീനയെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്യും. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണത്തിന് ശിശുക്ഷേമസമിതി ഉത്തരവിട്ട സാഹചര്യത്തിലാണ് നടപടി. ജയിലില്‍ കഴിയുന്ന നൗഫലിന്റെ പിതാവ് നസീറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് സമര്‍പ്പിച്ച അപേക്ഷയിലും ഇന്ന് നടപടിയുണ്ടാകും.
ചെറുതോണിയിലെ സ്വഥര്‍ ഷെല്‍റ്റര്‍ ഹോമിലാണ് സെലീനയെ താമസിപ്പിച്ചിരിക്കുന്നത്. സെലീനയോടൊപ്പമുളള രണ്ട് കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തിരുന്നു. സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് പതിനഞ്ച് ദിവസത്തിനകം സമര്‍പ്പിക്കാനാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. നൗഫലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാതാപിതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്
https://www.facebook.com/Malayalivartha