ഹജ്ജ് : ഈ വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ തീര്‍ഥാടകനായി മുഹമ്മദ് അസ്ഹര്‍

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി തീര്‍ഥാടനത്തിന് പോകുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ തീര്‍ഥാടകന്‍ ഇന്നലെ യാത്രതിരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുജീബ് റഹ്മാന്‍ സഫീറ ദമ്പതികളുടെ എട്ട് മാസം മാത്രം പ്രായമുള്ള മകന്‍ മുഹമ്മദ് അസ്ഹറാണ് ഈ വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ തീര്‍ഥാടകന്‍.
ഇന്നലെ രാത്രി 7.30 ന് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് കുട്ടി യാത്രയായത്. മാതാപിതാക്കള്‍ക്കൊപ്പമാണ് അസ്ഹറിന്റെ യാത്ര. മുജീബ് റഹ്മാന്‍ – സഫീറ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് മുഹമ്മദ് അസ്ഹര്‍. ഫാത്തു മത്തുല്‍ ഇസ്സ (8), നഫീസത്തുല്‍ സിയാന (4) എന്നിവരാണ് മൂത്ത കുട്ടികള്‍. തുടര്‍ച്ചയായ അഞ്ചാം വര്‍ഷ അപേക്ഷകരുടെ വിഭാഗത്തിലാണ് ഇവര്‍ക്ക് ഹജിന് അവസരം ലഭിച്ചത്.
സംസ്ഥാന ഹജ് കമ്മിറ്റി വഴി ഇതു വരെ മൂവായിരത്തോളം തീര്‍ഥാടകര്‍ മക്കയിലെത്തി. ഇന്നലെ മൂന്നു വിമാനങ്ങളിലായി 900 പേരാണ് പുറപ്പെട്ടത്. ഹജ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ സംസം വെള്ളം പൂര്‍ണമായും നെടുമ്പാശേരിയിലെ ഹജ് ക്യാംപില്‍ എത്തി. തീര്‍ഥാടകരെ മക്കയിലെത്തിച്ച് മടങ്ങുന്ന മൂന്നു വിമാനങ്ങളിലായാണ് സംസം വെള്ളം എത്തിച്ചത്. 55000 ലീറ്റര്‍ ഇതു വരെയെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha