ജിഷ വധക്കേസ് അന്വേഷണത്തില്‍ പിഴവ്; കേസ് വിജിലന്‍സ് സംഘം അന്വേഷിനമാരംഭിച്ചു

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകത്തിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് കേസ് അന്വേഷണം പുനരാരംഭിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ അന്വേഷണമാരംഭിച്ച സംഘവും ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ സംഘവും പരസ്പര വിരുദ്ധമായി പ്രവര്‍ത്തിച്ചുവന്ന പരാതിയിലാണ് കേസ് വിജിലന്‍സ് അന്വേഷിക്കുന്നത്. കൊച്ചി വിജിലന്‍സ് ടീം . ജിഷയെ പോസ്റ്റുമോര്‍ട്ടം ചെയ്ത ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തി ഫൊറന്‍സിക് വിദഗ്ധരില്‍നിന്നു സംഘം വിവരങ്ങള്‍ ശേഖരിച്ചു.
ജിഷയുടെ ശരീരത്തില്‍ നിരവധി കടികള്‍ ഏറ്റതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതര സംസ്ഥാനക്കാരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാന്‍ പോന്ന തെളിവുകളായിരുന്നു ഇത്. കടിയേറ്റ ശരീരഭാഗത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ സമയത്ത് എടുക്കുകയും അത് ആദ്യ അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട ഫോറന്‍സിക് വിഭാഗത്തില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അമീറുള്‍ ഇസ്ലാമിനെ അറസ്റ്റു ചെയ്തിരുന്നു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കേസന്വേഷണത്തിന്റെ അവസാനം അമീറിനെ അറസ്റ്റു ചെയ്തത്. എന്നാല്‍ അമീറിനെ അറസ്റ്റു ചെയ്തിട്ടും പൊലീസിന് കണ്ടെത്താന്‍ കഴിയാത്ത നിരവധി പഴുതുകള്‍ ഈ കേസില്‍ ഉണ്ടായിരുന്നു. ജിഷയുടെ ശരീരത്തിലേറ്റ കടിയുടെ പാടുകളും, വീട്ടില്‍ നിന്നും കണ്ടെത്തിയ വിരലടയാളം ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിയാത്തതും അന്വേഹസ്‌ന സംഘത്തിന്റെ പോരായ്മായായിരുന്നു. ഈ സാഹചര്യത്തിലാണ് കേസന്വേഷണം ഇന്റലിന്‍ജന്‍സ് വിഭാഗം ഏറ്റെടുത്ത വീണ്ടും അന്വേഷണത്തെ നടത്തുന്നത്.
https://www.facebook.com/Malayalivartha